Connect with us

National

കുംഭമേളക്കായി റെയില്‍വേ കോടികള്‍ ചെലവഴിക്കും

രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും

Published

|

Last Updated

ന്യൂഡല്‍ഹി | അടുത്ത വര്‍ഷം ജനുവരിയില്‍ പ്രയാഗ്രാജില്‍ നടക്കുന്ന മഹാ കുംഭമേളക്കായി റെയില്‍ വേ വിനിയോഗിക്കുന്നത് 933 കോടി രൂപ. രാജ്യത്തുടനീളം 992 പ്രത്യേക ട്രെയിനുകള്‍ സര്‍വീസ് നടത്തും. അടിസ്ഥാന സൗകര്യവികസനത്തിനും മറ്റ് സൗകര്യങ്ങള്‍ക്കുമായാണ് 933 കോടി രൂപ റെയില്‍വേ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

2025 ജനുവരി 12 മുതല്‍ ആരംഭിക്കുന്ന കുംഭമേളയില്‍ 50 കോടി ഭക്തര്‍ പങ്കെടുക്കുമെന്നാണ് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നത്. 2019 കുംഭമേളയില്‍ ഏകദേശം 24 കോടി ആളുകള്‍ പങ്കെടുത്തു. ഈ കണക്കുകള്‍ പരിഗണിച്ചാണ് 2025 ല്‍ ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടുന്നത് . ഇത് കൂടാതെ സ്റ്റേഷന്‍ വളപ്പിലെ റോഡ് അറ്റകുറ്റപ്പണികള്‍, സി സി ടി വി ക്യാമറകള്‍, അധിക താമസ യൂണിറ്റുകള്‍, കാത്തിരിപ്പ് മുറികള്‍, മെഡിക്കല്‍ ആവശ്യങ്ങള്‍ എന്നിവയ്ക്കായി 495 കോടി രൂപയും അനുവദിച്ചു.

പ്രയാഗ്രാജ് ഡിവിഷനിലും പരിസര പ്രദേശങ്ങളിലും 3,700 കോടി രൂപ ചെലവില്‍ റെയില്‍വേ ട്രാക്കുകള്‍ ഇരട്ടിപ്പിക്കാനുള്ള ശ്രമത്തിലാണ് റെയില്‍വേ മന്ത്രാലയം. കുംഭമേള സമയത്ത് തീവണ്ടികളുടെ സുഗമമായ സഞ്ചാരമാണ് റെയില്‍വേ ട്രാക്ക് സ്ഥാപിക്കുന്നതിന്റെ ലക്ഷ്യമെന്നും അശ്വിനി വൈഷ്ണവ് പറഞ്ഞു.