Saudi Arabia
നജ്‌റാൻ പ്രവിശ്യയിൽ മഴക്കും ശക്തമായ കാറ്റിനും സാധ്യത
നജ്‌റാൻ , ഖബ്ബാസ്, ഥാർ, ഹബൂന, യാദ്മ ഗവർണറേറ്റുകളിലാണ് ദേശീയ കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നൽകിയിരിക്കുന്നത്

നജ്റാന്‍ | സഊദി അറേബ്യയുടെ തെക്ക്-കിഴക്കന്‍ പ്രവിശ്യയായ നജ്റാനില്‍ മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
പ്രവിശ്യയിലെ നജ്റാന്‍ , ഖബ്ബാസ്, ഥാര്‍, ഹബൂന, യാദ്മ ഗവര്‍ണറേറ്റുകളിലാണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഈ പ്രദേശങ്ങളില്‍ പേമാരിയ്ക്കും ആലിപ്പഴം വീഴാനും സാധ്യതയുണ്ട്. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്.
---- facebook comment plugin here -----