Kerala
മഴ: തൃശൂർ ജില്ലയിലും നാളെ സ്കൂളുകൾക്ക് അവധി
റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല
തൃശൂർ | കനത്ത മഴയെ തുടർന്ന് ജില്ലയില്‍ ചൊവ്വാഴ്ച വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് കലക്ടര്‍ അര്‍ജുന്‍ പാണ്ഡ്യന്‍ അവധി പ്രഖ്യാപിച്ചു. അങ്കണവാടികള്‍, നഴ്‌സറികള്‍, കേന്ദ്രീയ വിദ്യാലയങ്ങള്‍, സി.ബി.എസ്.സി, ഐ.സി.എസ്.സി സ്‌കൂളുകള്‍, പ്രെഫഷനല്‍ കോളജുകള്‍, ട്യൂഷന്‍ സെന്ററുകള്‍ ഉള്‍പ്പെടെ സ്ഥാപനങ്ങൾക്ക് അവധിയാണ്.
മുന്‍കൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും ഇന്റര്‍വ്യുകള്‍ക്കും മാറ്റമുണ്ടാകില്ല. റവന്യു ജില്ലാ കലോത്സവത്തിന് അവധി ബാധകമല്ല. റസിഡന്‍ഷ്യല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളും പ്രവർത്തിക്കും.
കാസർഗോഡ് ജില്ലയിലും നാളെ അവധിയാണ്.
---- facebook comment plugin here -----