Connect with us

rain precast

എല്ലാ ജില്ലയിലും ഇന്ന് മഴ; ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

ആലപ്പുഴ ,എറണാകുളം, തൃശൂര്‍ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്

Published

|

Last Updated

തിരുവനന്തപുരം | സംസ്ഥാനത്ത് ഏഴ് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. എല്ലാ ജില്ലയിലും ഇന്ന് മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പ് നല്‍കി.

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യത മുന്‍നിര്‍ത്തി ആലപ്പുഴ ,എറണാകുളം, തൃശൂര്‍ ,മലപ്പുറം ,കോഴിക്കോട് ,കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ന്യൂനമര്‍ദ പാത്തിയുടെ സ്വാധീനഫലമായി കര്‍ണാടക, കൊങ്കണ്‍ മേഖലകളിലും മഴ ശക്തി പ്രാപിച്ചേക്കും.

കേരള തീരത്തും തമിഴ്നാട് തീരത്തും ഉയര്‍ന്ന തിരമാലക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.

 

Latest