Uae
റാസ് അല്‍ ഖൈമയിലും ഫുജൈറയിലും മഴ
കിഴക്കന്‍ മേഖലയിലെ ചില ഇടങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു.
റാസ് അല്‍ ഖൈമ| റാസ് അല്‍ ഖൈമയിലും ഫുജൈറയിലും ഇന്നലെ ചെറിയതോതിലുള്ള മഴ പെയ്തു. ഉച്ചക്ക് രണ്ട് മണിയോടെ റാസ് അല്‍ ഖൈമയിലെ ആസ്മയിലും ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ ഫുജൈറ അല്‍ ബിത്‌നയിലും നേരിയ തോതില്‍ മഴ പെയ്തു.
കിഴക്കന്‍ മേഖലയിലെ ചില ഇടങ്ങളില്‍ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ, ആംബര്‍ അലര്‍ട്ട് പ്രഖ്യാപിച്ചു. രാജ്യത്തുടനീളം തണുത്ത താപനിലയും സുഖകരമായ കാലാവസ്ഥയും പ്രതീക്ഷിക്കുന്നു. ഈ മേഖലയിലെ വാഹനമോടിക്കുന്നവര്‍ക്ക് എന്‍ സി എം മുന്‍കരുതല്‍ ജാഗ്രതാ നിര്‍ദേശവും നല്‍കി.
നാളെ വരെ രാജ്യത്തിന്റെ കിഴക്കന്‍ ഭാഗങ്ങളില്‍ മേഘാവൃതമായ കാലാവസ്ഥയാണ് പ്രതീക്ഷിക്കുന്നത്. ഈ കാലയളവില്‍ ചെറിയ മഴക്ക് സാധ്യതയുണ്ട്.
---- facebook comment plugin here -----