Kerala
അഞ്ച് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്; മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു
പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളിലാണ് മുന്നറിയിപ്പ്

തിരുവനന്തപുരം | സംസ്ഥാനത്ത് അഞ്ച് ജില്ലകളില്‍ ഇന്ന് മഴ മുന്നറിയിപ്പ്. പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചു. വരുന്ന അഞ്ച് ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ മഴ തുടരുമെന്നും മുന്നറിയിപ്പുണ്ട്.
മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പ് ഉണ്ട്. അതേസമയം, മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലായി സ്ഥിതി ചെയ്യുന്ന ന്യൂനമര്‍ദം അടുത്ത 12 മണിക്കൂര്‍ മധ്യ ബംഗാള്‍ ഉള്‍ക്കടലിന് മുകളിലൂടെ വടക്ക് കിഴക്ക് ദിശയില്‍ സഞ്ചരിച്ച് ശക്തി കുറഞ്ഞ ന്യൂനമര്‍ദമാകും.
നേരത്തേ മലപ്പുറം, വയനാട്, കണ്ണൂര്‍ ജില്ലകളില്‍ ഇന്ന് മഞ്ഞ ജാഗ്രതാ മുന്നറിയിപ്പ് പ്രഖ്യാപിച്ചിരുന്നു.
---- facebook comment plugin here -----