Connect with us

Kerala

വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ ശക്തിപ്പെടും; കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

അടുത്ത വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദമെത്തും.

Published

|

Last Updated

തിരുവനന്തപുരം | വടക്കന്‍ കേരളത്തിലും ഇടുക്കിയിലും മഴ ശക്തിപ്പെടുമെന്ന് മുന്നറിയിപ്പ്. കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത പ്രഖ്യാപിച്ചു.

അടുത്ത വെള്ളിയാഴ്ചയോടെ പുതിയ ന്യൂനമര്‍ദമെത്തുമെന്ന് മന്ത്രി കെ രാജന്‍ പറഞ്ഞു. കാറ്റ് ആഞ്ഞുവീശാന്‍ സാധ്യതയുണ്ട്. അപകടകരമായ മരച്ചില്ലകള്‍ വെട്ടിമാറ്റാന്‍ തദ്ദേശ സ്ഥാപനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ത്തും.

കേരളാ തീരത്ത് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. 3.6 മീറ്റര്‍ വരെ തിരമാലകള്‍ ഉയര്‍ന്നേക്കും. കണ്ണൂര്‍, കാസര്‍കോട്, കോഴിക്കോട്, മലപ്പുറം, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി. 11 തുറമുഖങ്ങളില്‍ മൂന്നാം നമ്പര്‍ മുന്നറിയിപ്പുണ്ട്.

Latest