Connect with us

Kerala

വൃഷ്ടിപ്രദേശത്ത് മഴ; മലമ്പുഴ അണക്കെട്ട് തുറന്നു

കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം.

Published

|

Last Updated

പാലക്കാട് | വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്തതിനെ പിറകെ നീരൊഴുക്ക് വര്‍ധിച്ചതിനാല്‍ മലമ്പുഴ അണക്കെട്ട് തുറന്നു. വൈകീട്ട് അഞ്ച് മണിയോടെയാണ് ഡാം തുറന്നത്. ഡാമിന്റെ നാല് ഷട്ടറുകള്‍ 15 സെമീ വീതമാണ് തുറന്നത്. വൃഷ്ടി പ്രദേശത്ത് മഴ ശക്തമായതിനാല്‍ അണക്കെട്ടിലേക്ക് നീരൊഴുക്ക് കൂടിയിട്ടുണ്ട്. റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കാനാണ് വെള്ളം പുറത്തേക്ക് ഒഴുക്കുന്നതെന്ന് കെഎസ്ഇബി അധികൃതര്‍ അറിയിച്ചു.

ഡാമിലെ വെള്ളം തുറന്നു വിട്ട സാഹചര്യത്തില്‍ കല്‍പ്പാത്തിപ്പുഴ, മുക്കൈപ്പുഴ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കണം. സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ ഒറ്റപ്പെട്ട മഴ തുടരുമെന്ന് മുന്നറിയിപ്പുണ്ട്.

Latest