Connect with us

Uae

ഗൾഫിൽ മഴ വർധിക്കും; 22 വർഷത്തിനിടയിൽ 18 ശതമാനത്തിലേറെ കൂടി

കഴിഞ്ഞ വർഷം യു എ  ഇയിൽ സംഭവിച്ച പേമാരി യു എ ഇയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമാണ്.

Published

|

Last Updated

ദുബൈ| ഗൾഫിൽ മഴ കൂടാൻ സാധ്യത. 2,000നും 2022നും ഇടയിൽ ജി സി സിയിലെ ആറ് അംഗരാജ്യങ്ങളായ ബഹ്‌റൈൻ, കുവൈത്ത്, ഒമാൻ, ഖത്വർ, സഊദി അറേബ്യ, യു എ ഇ എന്നിവിടങ്ങളിൽ മഴയിൽ 18.8 ശതമാനം വർധനവ് ഉണ്ടായതായി പുതിയ ഡാറ്റ വെളിപ്പെടുത്തി. വർധന തുടരും.

കഴിഞ്ഞ വർഷം യു എ  ഇയിൽ സംഭവിച്ച പേമാരി യു എ ഇയിൽ ഇതുവരെ രേഖപ്പെടുത്തിയതിൽ ഏറ്റവും ശക്തമാണ്. ജാഗ്രത പാലിക്കുകയും കൂടുതൽ കഠിനമായ കാലാവസ്ഥയുള്ള ഒരു ഭാവിക്കായി തയ്യാറെടുക്കുകയും ചെയ്യേണ്ടത് പ്രധാനമാണെന്ന് കാലാവസ്ഥാ നിരീക്ഷകർ ചൂണ്ടിക്കാട്ടി. ജി സി സിയിലെ കൂടുതൽ രാജ്യങ്ങൾ കൃത്രിമ മഴ വർധിപ്പിക്കുന്നതിന് സാധ്യത തേടുന്നുമുണ്ട്. ഭൂഗർഭജലം വർധിപ്പിക്കുന്നതിനുമായി ക്ലൗഡ് സീഡിംഗ് വിമാനങ്ങൾ വിന്യസിക്കുന്നു.

എന്നാൽ വിതക്കുന്നതിലൂടെ എത്ര മഴ പെയ്യുമെന്ന് കണക്കാക്കുക എളുപ്പമല്ല. 30 വർഷത്തെ ശരാശരി കാലാവസ്ഥയാണ് അളവുകോലെന്ന് കമാക്സ് പ്ലാങ്ക് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ കെമിസ്ട്രിയുടെ ഡയറക്ടറും സൈപ്രസ് ഇൻസ്റ്റിറ്റ്യൂട്ടിലെ പ്രൊഫസറുമായ ജോസ് ലെലിവെൽഡ് പറഞ്ഞു. എന്നാലും 20 വർഷത്തിനകം ഏകദേശം 20 ശതമാനം വർധനവുണ്ട്. ഇത് കാലാവസ്ഥാ വ്യതിയാന പ്രവചനങ്ങളുമായി പൊരുത്തപ്പെടുന്നു.

കഴിഞ്ഞ കുറച്ച് വർഷങ്ങളായി പ്രസിദ്ധീകരിച്ച മറ്റ് പഠനങ്ങളും ഈർപ്പമുള്ള ദിവസങ്ങളുടെ വർധന ചൂണ്ടിക്കാണിക്കുന്നു. യു എ ഇ നാഷണൽ സെന്റർ ഓഫ് മെറ്റീരിയോളജിയിലെ ശാസ്ത്രജ്ഞർ ഈ നൂറ്റാണ്ടിൽ രാജ്യത്തിന്റെ പല ഭാഗങ്ങളിലും വാർഷിക മഴ 30 ശതമാനം വരെ വർധിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ഏപ്രിലിലെ യു എ ഇയിലെ കൊടുങ്കാറ്റ് കാലാവസ്ഥാ വ്യതിയാനം മൂലമാണ്. ഭാവിയിൽ തീവ്രവും ഇടക്കിടെയുള്ളതുമായ കാലാവസ്ഥാ സംഭവങ്ങൾ പ്രതീക്ഷിക്കുന്നുണ്ടെന്ന് ശാസ്ത്രജ്ഞർ പറയുന്നു. അറേബ്യൻ ഉപദ്വീപിലുടനീളം പ്രത്യേകിച്ച് തെക്ക് ഭാഗത്ത്, ഭാവിയിൽ മഴ വർധിക്കും. കാരണം ചൂടുള്ള അന്തരീക്ഷത്തിന് കൂടുതൽ ഈർപ്പം നിലനിർത്താനും മഴ സൃഷ്ടിക്കാനും കഴിയും. എന്നാൽ ഇവ വളരെ അനിശ്ചിതത്വത്തിലാണ്.

Latest