Connect with us

rain calamities

മഴക്കെടുതി: പത്തനംതിട്ട ജില്ലയില്‍ 46 കോടി രൂപയുടെ കൃഷിനാശം

14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു മാസത്തെ മഴയില്‍ നഷ്ടമായത്

Published

|

Last Updated

പത്തനംതിട്ട | പത്തനംതിട്ട ജില്ലയില്‍ 2021 ഒക്ടോബര്‍ 15 മുതല്‍ നവംബര്‍ 16 വരെയുള്ള ശക്തമായ മഴയില്‍ 45.98 കോടി രൂപയുടെ കൃഷിനാശമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 14381 കര്‍ഷകരുടെ 1268.15 ഹെക്ടര്‍ സ്ഥലത്തെ കൃഷിയാണ് ഒരു മാസത്തെ മഴയില്‍ നഷ്ടമായത്. 323.80 ഹെക്ടര്‍ നെല്‍കൃഷിയാണ് നശിച്ചത്. കപ്പ, റബര്‍, വെറ്റില, വാഴ തുടങ്ങിയ വിളകള്‍ 100 ഹെക്ടറിന് മുകളിലായി നശിച്ചിട്ടുണ്ടെന്ന് ജില്ലാ അഗ്രികള്‍ച്ചറല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ലൂയിസ് മാത്യു അറിയിച്ചു.

ജില്ലയില്‍ 73 ദുരിതാശ്വാസ ക്യാമ്പുകളില്‍ 2223 പേര്‍

കനത്ത മഴയെത്തുടര്‍ന്ന് പത്തനംതിട്ട ജില്ലയിലെ ആറു താലൂക്കുകളിലായി 73 ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 681 കുടുംബങ്ങളിലെ 2223 പേരാണ് ക്യാമ്പുകളില്‍ കഴിയുന്നത്. കോഴഞ്ചേരി താലൂക്കില്‍ 14, അടൂരില്‍ 22, തിരുവല്ലയില്‍ 23, റാന്നിയില്‍ 2, മല്ലപ്പള്ളിയില്‍ 1, കോന്നിയില്‍ 11 ക്യാമ്പുകളുമാണ് തുറന്നിട്ടുള്ളത്. ആകെ 681കുടുംബങ്ങളിലെ 870 പുരുഷന്മാരും 932 വനിതകളും 210 ആണ്‍കുട്ടികളും 211 പെണ്‍കുട്ടികളും ക്യാമ്പില്‍ കഴിയുന്നു.

Latest