Connect with us

Health

മഴക്കാലത്തെ തലമുടി സംരക്ഷണം

മഴവെള്ളം പല ഘടകങ്ങളാലും മലിനമാക്കുന്നത് കൊണ്ടുതന്നെ മഴ വെള്ളത്തിൽ നിന്ന് നിങ്ങളുടെ മുടിയെ അകറ്റിനിർത്താനും അത്തരം ഈർപ്പം ഉണ്ടായാൽ മുടി പെട്ടെന്ന് ഉണക്കിയെടുക്കാനും ശ്രദ്ധിക്കുക.

Published

|

Last Updated

മഴക്കാലത്ത് മുടി സംരക്ഷിക്കേണ്ടത് നിർണായകമാണ്. കാരണം മൺസൂണിൽ ഈർപ്പം അധികമാണെന്നത് കൊണ്ട് തന്നെ മുടിയിൽ കായയും താരനും ഒക്കെ കൂടാൻ സാധ്യതയുണ്ട്. വായുവിലെ ഉയർന്ന ഈർപ്പം കാരണം മുടി പൊട്ടുന്നതും പരുക്കൻ ആകുന്നതും കൂടുതലായേക്കാം. ഈ മഴക്കാലത്ത് മുടിയുടെ ആരോഗ്യം നിലനിർത്താൻ നിങ്ങൾ അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യങ്ങളാണ് ചർച്ച ചെയ്യുന്നത്.

മഴക്കാലത്ത് മുടി പ്രശ്നങ്ങൾ ഉണ്ടാകുന്നത് എന്തുകൊണ്ട്?

മഴക്കാലത്ത് ഈർപ്പമുള്ള ഊഷ്മാവ് അധിക ഈർപ്പം മുടിയിൽ എത്താൻ അനുവദിക്കുന്നു. ഈ ഈർപ്പം തലയോട്ടിയിലെ അഴുക്കും താരനും കൂട്ടി മുടി എളുപ്പത്തിൽ കെട്ടു പിണയാൻ കാരണമാകുന്നു , മൺസൂൺ കാലാവസ്ഥ മുടിയുടെ റൂട്ടിനെയും ദുർബലമാക്കുന്നു. ഇത് മുടി കൊഴിച്ചിലിലേക്കും മറ്റു പ്രശ്നങ്ങളിലേക്കും നയിക്കുന്നു.

മഴവെള്ളത്തിൽ നിന്ന് സംരക്ഷിക്കുക

മഴവെള്ളം പല ഘടകങ്ങളാലും മലിനമാക്കുന്നത് കൊണ്ടുതന്നെ മഴ വെള്ളത്തിൽ നിന്ന് നിങ്ങളുടെ മുടിയെ അകറ്റിനിർത്താനും അത്തരം ഈർപ്പം ഉണ്ടായാൽ മുടി പെട്ടെന്ന് ഉണക്കിയെടുക്കാനും ശ്രദ്ധിക്കുക.

പോഷകസമൃദ്ധവും സമീകൃതവുമായ ഭക്ഷണം ഉറപ്പാക്കുക

മഴക്കാലത്തെ മുടി സംരക്ഷണത്തിൽ ആരോഗ്യകരമായ ഭക്ഷണത്തിനും വലിയ ഒരു പങ്കുണ്ട്. ആരോഗ്യമുള്ള ശരീരത്തിന് മാത്രമല്ല മുടിയിലും ഭക്ഷണക്രമം ഒരു പ്രധാന പങ്ക് വഹിക്കുന്നു. കഴിക്കുന്ന ഭക്ഷണമാണ് മുടിയുടെ ഗുണനിലവാരം തീരുമാനിക്കുന്നത്.

ചീസ്, മുട്ട തുടങ്ങിയ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുന്നത് മുടിയുടെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. കൂടാതെ, പാലുൽപ്പന്നങ്ങൾ, പച്ചക്കറികൾ, ധാന്യങ്ങൾ എന്നിവ മുടിക്ക് ആരോഗ്യകരമായ തിളക്കം നൽകുന്നതിന് അത്യാവശ്യമാണ്.

മുടി എപ്പോഴും കഴുകി വൃത്തിയാക്കി സൂക്ഷിക്കുക

മഴക്കാലത്ത് അഴുക്ക് തലയിൽ പിടിക്കാൻ സാധ്യത കൂടുതൽ ആയതുകൊണ്ട് തന്നെ മുടി എപ്പോഴും കഴുകി വൃത്തിയാക്കി സൂക്ഷിക്കണം. കൂടാതെ, ആൻറി ഫംഗൽ, ആൻറി ബാക്ടീരിയൽ ഷാംപൂകൾ ഉപയോഗിക്കുന്നതും ഇതിന്റെ ഭാഗമാണ് . നല്ല നിലവാരമുള്ള ലീവ്-ഇൻ കണ്ടീഷണർ ഉപയോഗിക്കുന്നതും മുടിക്ക് നല്ലതാണ് ഇത് താരനെയും തടയും.

മുടി എപ്പോഴും ഉണക്കി സൂക്ഷിക്കുന്നതിനോടൊപ്പം മഴക്കാലത്ത് മുടിയിൽ ഹെയർ കളറുകൾ ഒഴിവാക്കുന്നതും നല്ലതാണ്. മഴക്കാലത്ത് നമ്മുടെ മുടിക്ക് ഒരു പ്രത്യേക ശ്രദ്ധ ആവശ്യമാണെന്ന് മനസ്സിലാക്കി മുടിയെ എപ്പോഴും പരിചരിക്കുന്നത് മുടിയുടെ പ്രശ്നങ്ങൾ കുറയ്ക്കാൻ സഹായിച്ചേക്കും.