Connect with us

Kerala

തൊഴിലാളി വർഗത്തിന് വേണ്ടി ശബ്ദമുയർത്തി; കർഷക പെൻഷനും തൊഴിൽ രഹിത വേതനവും നടപ്പാക്കിയത് ആര്യാടൻ

1980ൽ ആര്യാടൻ തൊഴിൽ മന്ത്രിയായിരിക്കെയാണ് കർഷക പെൻഷൻ നടപ്പിലാക്കിയത്.

Published

|

Last Updated

നിലമ്പൂർ | തൊഴിലാളി പ്രസ്ഥാനങ്ങൾക്കും തൊഴിലാളികളുടെ ഉന്നമനത്തിനും വേണ്ടി അഹോരാത്രം പ്രവർത്തിച്ച നേതാവായിരുന്നു ആര്യാടൻ മുഹമ്മദ്. മന്ത്രിയായിരിക്കെ തൊഴിലാളി സമൂഹത്തിന് വേണ്ടി അദ്ദേഹം നിരവധി പദ്ധതികൾ ആവിഷക്രിച്ചു. തൊഴിൽരഹിത വേതനവും, കർഷക തൊഴിലാളി പെൻഷനും അതിൽപെട്ടതാണ്.

1980ൽ ആര്യാടൻ തൊഴിൽ മന്ത്രിയായിരിക്കെയാണ് കർഷക പെൻഷൻ നടപ്പിലാക്കിയത്. എ ഗ്രൂപ്പ് ഇടതുപക്ഷത്തോടൊപ്പം നിന്ന അക്കാലത്ത് നായനാർ മന്ത്രിസഭയിൽ മന്ത്രിയായിരുന്നു അദ്ദേഹം. തൊഴിൽ രഹിത വേതനവും ആ കാലത്താണ് കേരളത്തിൽ ആദ്യമായി നിലവിൽ വന്നത്.

എട്ട് തവണ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം മൂന്ന് തവണ മന്ത്രിയായി. 2005ൽ ആർജിജിവൈ പദ്ധതിയിൽ മലയോരങ്ങളിൽ വൈദ്യുതി എത്തി. 2011ൽ മലബാറിൽ പ്രത്യേകിച്ച് മലപ്പുറം ജില്ലയിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാൻ നടത്തിയ ഇടപെടലുകളും ശ്രദ്ധിക്കപ്പെട്ടു.