Connect with us

Kerala

അസുഖം കാരണമാണ് രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നത്; വിശദീകരണവുമായി ഇ പി ജയരാജന്‍

പങ്കെടുക്കാനാകില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു. ലീവ് അനുവദിച്ചു കിട്ടുകയും ചെയ്തു.

Published

|

Last Updated

തിരുവനന്തപുരം | എല്‍ ഡി എഫിന്റെ രാജ്ഭവന്‍ മാര്‍ച്ചില്‍ പങ്കെടുക്കാതിരുന്നതില്‍ വിശദീകരണവുമായി കണ്‍വീനര്‍ ഇ പി ജയരാജന്‍. അസുഖം കാരണമാണ് പങ്കെടുക്കാതിരുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി. പങ്കെടുക്കാനാകില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നു. ലീവ് അനുവദിച്ചു കിട്ടുകയും ചെയ്തു. കൊവിഡ് ബാധിച്ച ശേഷം ചില ആരോഗ്യ പ്രശ്നങ്ങളുണ്ട്. അതിനാല്‍ യാത്ര പ്രയാസമാണ്.

മൂന്ന് ആഴ്ചയോളം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ഇക്കാര്യം മാധ്യമങ്ങളെ അറിയിക്കേണ്ടെന്നു പറഞ്ഞതും താനാണ്. ആശുപത്രിയില്‍ നിന്നും നേരത്തെ നിശ്ചയിച്ച ചില പരിപാടികളില്‍ പങ്കെടുത്തത് ആരോഗ്യ നില വഷളാക്കിയെന്നും ജയരാജന്‍ പറഞ്ഞു.

Latest