Connect with us

srilankan protest

രജപക്‌സെയും കുടുംബവും സൈനിക താവളത്തില്‍ അഭയം തേടി; വളഞ്ഞ് പ്രക്ഷോഭകര്‍

രജപക്‌സെയെ ഒരു കാരണവശാലും രാജ്യം വിടാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്.

Published

|

Last Updated

കൊളംബോ | പ്രധാനമന്ത്രി സ്ഥാനമൊഴിഞ്ഞ മഹീന്ദ രജപക്‌സെയും കുടുംബവും ട്രിങ്കോമാലീ നാവിക താവളത്തില്‍ അഭയം തേടി. അതേസമയം, പ്രക്ഷോഭകര്‍ നാവിക താവളം വളഞ്ഞ് പ്രതിഷേധിക്കുകയാണ്. രജപക്‌സെയും കുടുംബവും രാജ്യം വിടുമെന്ന അഭ്യൂഹം ശക്തമായതിനെ തുടര്‍ന്നാണ് കടുത്ത നിലപാടുമായി പ്രക്ഷോഭകര്‍ രംഗത്തെത്തിയത്.

രജപക്‌സെയെ ഒരു കാരണവശാലും രാജ്യം വിടാന്‍ അനുവദിക്കില്ലെന്നാണ് പ്രക്ഷോഭകരുടെ നിലപാട്. രജപക്‌സെയും കുടുംബവും ഹെലികോപ്ടറിലാണ് നാവിക താവളത്തിലെത്തിയത്. കൊളംബോയില്‍ നിന്ന് 270 കി മീ മാറി വടക്കുകിഴക്കന്‍ ഭാഗത്താണ് ഈ താവളം.

ഔദ്യോഗിക വസതിയില്‍ നിന്ന് സൈന്യമാണ് രജപക്‌സെയെയും കുടുംബത്തെയും രക്ഷിച്ചത്. വസതിയായ ടെംബിള്‍ ട്രീ വളഞ്ഞ് പ്രക്ഷോഭകര്‍ അകത്തുകടക്കാന്‍ ശ്രമിച്ചിരുന്നു. എം പിമാരുടെതടക്കം 41 വീടുകള്‍ കത്തിച്ചിട്ടുണ്ട്.

---- facebook comment plugin here -----

Latest