Connect with us

fuel price

രാജസ്ഥാനും കുറച്ചു; പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും കുറയും

പെട്രോള്‍, ഡീസല്‍ വിലകള്‍ക്കുമുകളിലുള്ള വാറ്റ് കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു

Published

|

Last Updated

ജെയ്പൂര്‍ | രാജസ്ഥാനില്‍ ഇന്ധനത്തിന് മുകളിലുള്ള നികുതികളില്‍ ഇളവ്. പെട്രോള്‍, ഡീസല്‍ വിലകള്‍ക്കുമുകളിലുള്ള വാറ്റ് കുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് പെട്രോളിന് നാല് രൂപയും ഡീസലിന് അഞ്ച് രൂപയും കുറയും. ഇന്ന് നടന്ന മന്ത്രിസഭാ യോഗത്തില്‍ ഐക്യകണ്‌ഠേന തീരമാനം ഉണ്ടായതായാണ് ഗെഹ്ലോട്ട് അറിയിച്ചത്.

ഇന്ധനത്തിന് വിലക്കുറവ് നല്‍കുന്ന രണ്ടാമത്തെ കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനമാണ് രാജസ്ഥാന്‍. നേരത്തെ പഞ്ചാബ് പെട്രോളിന് 10 രൂപയും ഡീസലിന് 5 രൂപയും കുറച്ചിരുന്നു. ജനങ്ങള്‍ക്ക് സൗകര്യപ്രദമാകുന്ന രീതിയില്‍ പെട്രോള്‍, ഡീസല്‍ വിലകളില്‍ കുറവ് വരുത്താന്‍ നേരത്തേ ഹൈക്കമാന്‍ഡ് കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാന സര്‍ക്കാറുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഉപതിരഞ്ഞെടുപ്പ് തോല്‍വികള്‍ക്ക് പിന്നാലെ പെട്രോളിന് അഞ്ച് രൂപയും ഡീസലിന് പത്ത് രൂപയും കുറക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനച്ചതിന് പിന്നാലെയായിരുന്നു ഇത്. എന്നാല്‍, ഇന്ധനത്തിന് മുകളില്‍ സംസ്ഥാനത്തിന്റെ നികുതി കുറക്കുന്നത് വാര്‍ഷിക വരുമാനത്തില്‍ 1,800 കോടി നികുതി വരുമാനത്തിന്റെ കുറവ് ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി രാജസ്ഥാന്‍ വിലകുറക്കാന്‍ തയ്യാറായിരുന്നില്ല.

Latest