Connect with us

ipl 2022

തുടര്‍ തോല്‍വികള്‍ക്ക് ശേഷം പഞ്ചാബിനെതിരെ രാജസ്ഥാന് ജയം

യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ചുറി (68) ആണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്.

Published

|

Last Updated

വാംഖഡെ | തുടര്‍ച്ചയായ രണ്ട് തോല്‍വികള്‍ക്ക് ശേഷം പഞ്ചാബ് കിംഗ്‌സിനെതിരെ ജയിച്ച് രാജസ്ഥാന്‍ റോയല്‍സ്. ആറ് വിക്കറ്റിനാണ് രാജസ്ഥാന്റെ ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 189 എന്ന കൂറ്റന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയപ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 19.4 ഓവറിൽ രാജസ്ഥാന്‍ 190 റണ്‍സ് നേടി.

യശസ്വി ജയ്‌സ്വാളിന്റെ അര്‍ധ സെഞ്ചുറി (68) ആണ് രാജസ്ഥാന്റെ വിജയത്തില്‍ നിര്‍ണായകമായത്. ജോസ് ബട്‌ലര്‍ 30ഉം സഞ്ജു സാംസണ്‍ 23ഉം ഷിംറോൺ ഹെറ്റ്മെയർ 31ഉം ദേവ്ദത്ത് പടിക്കല്‍ 31ഉം റണ്‍സ് നേടി. പഞ്ചാബിൻ്റെ അർശ്ദീപ് സിംഗ് രണ്ട് വിക്കറ്റ് വീഴ്ത്തി.

പഞ്ചാബിന്റെ ജോണ്‍ ബെയ്‌സ്‌റ്റോയുടെ അര്‍ധ സെഞ്ചുറി (56) പാഴായി. ജിതേഷ് ശര്‍മ പുറത്താകാതെ 38 റണ്‍സെടുത്തു. രാജസ്ഥാന് വേണ്ടി യുസ്‌വേന്ദ്ര ചാഹല്‍ മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി.

Latest