Connect with us

National

രാജസ്ഥാനിലെ ബി.ജെ.പി നേതാവ് പ്രഹ്ലാദ്‌ ഗുഞ്ചാൽ കോൺഗ്രസിൽ ചേര്‍ന്നു

പ്രഹ്ലാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്.

Published

|

Last Updated

ജയ്പൂര്‍|രാജസ്ഥാനിലെ ബി.ജെ.പി നേതാവും മുന്‍ എം.എല്‍.എയുമായ പ്രഹ്ലാദ് ഗുഞ്ചാല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. രാജസ്ഥാനിലെ ഹദോതിയില്‍ നിന്നുള്ള നേതാവാണ് പ്രഹ്ലാദ്. പ്രഹ്ലാദിന്റെ അണികളും കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെയുടെ അനുയായിയാണ് പ്രഹ്ലാദ് ഗുഞ്ചാല്‍.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോട്ട നോര്‍ത്ത് സീറ്റില്‍ അദ്ദേഹം മത്സരിച്ച് പരാജയപ്പെട്ടിരുന്നു. അതേസമയം പ്രഹ്ലാദിനെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പരിഗണിക്കുമെന്ന റിപ്പോര്‍ട്ടുകളുണ്ട്. കോട്ട-ബുണ്ടി ലോക്സഭാ സീറ്റിലേക്കാവും അദ്ദേഹത്തെ കോണ്‍ഗ്രസ് പരിഗണിക്കുക. നേരത്തെ അദ്ദേഹം ടോങ്ക് സവായ് മധോപൂര്‍ മണ്ഡലത്തില്‍ നിന്നും ബി.ജെ.പി ടിക്കറ്റിനായി ശ്രമിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി പരിഗണിച്ചില്ല. ഇക്കാരണത്താലാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നത്.

 

 

 

 

Latest