Ongoing News
ലക്നൗവിനെ 154 റണ്‍സിൽ പിടിച്ചുകെട്ടി രാജസ്ഥാന്‍
റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ നന്നായി പിശുക്കി. 4 ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത ട്രെന്‍ഡ് ബോള്‍ട്ടാണ് ഏറ്റവും വലിയ പിശുക്കന്‍.
ജയ്പൂര്‍ | പോയിന്റ് പട്ടികയിലെ വമ്പന്‍മാരായ രാജസ്ഥാന്‍ റോയല്‍സും ലക്‌നൗ സൂപര്‍ ജയന്റ്‌സും ഏറ്റുമുട്ടിയ മത്സരത്തില്‍ 154 റണ്‍സിന് ലക്‌നൗവിന് പിടിച്ചുകെട്ടി രാജസ്ഥാന്‍. ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് ലക്നൗ 154 റണ്‍സ് എടുത്തത്.
ഓപണര്‍മാരായ കെ എല്‍ രാഹുലും (39) കൈല്‍ മയേഴ്‌സും (51) മികച്ച തുടക്കം നല്‍കിയെങ്കിലും റണ്ണെടുക്കുന്നതില്‍ വേഗത തീരെ കുറവായിരുന്നു.
തുടര്‍ന്നെത്തിയ ബദോനിയും (1) ദീപക് ഹൂഡയും (2) വന്നപോലെ മടങ്ങി. പിന്നീടെത്തിയ സ്റ്റോണിസും (21) നികോളസ് പൂരനും (29) നടത്തിയ രക്ഷാ പ്രവര്‍ത്തനമാണ് പൊരുതാവുന്ന സ്‌കോര്‍ ലകനൗവിന് നല്‍കിയത്.
രാജസ്ഥാൻ ബോളർമാരിൽ ആര്‍ അശ്വിന്‍ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ട്രെന്‍ഡ് ബോള്‍ട്ട്, ജേസന്‍ ബോള്‍ഡര്‍, സന്ദീപ് ശര്‍മ എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.
റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ രാജസ്ഥാന്‍ ബോളര്‍മാര്‍ നന്നായി പിശുക്കി. 4 ഓവറില്‍ 16 റണ്‍സ് വിട്ടുകൊടുത്ത ട്രെന്‍ഡ് ബോള്‍ട്ടാണ് ഏറ്റവും വലിയ പിശുക്കന്‍.
അവസാന ഓവര്‍ എറിഞ്ഞ സന്ദീപ് ശര്‍മ മികച്ച ബോളിംഗ് പ്രകടനമാണ് പുറത്തെടുത്തത്. രണ്ട് റണ്ണൗട്ട് ഉള്‍പ്പെടെ മൂന്ന് വിക്കറ്റുകളാണ് ഓവറില്‍ വീണത്. നേരിട്ടുള്ള ത്രോയിലൂടെ നികോളസ് പൂരനെ പുറത്താക്കിയ സഞ്ജു കൈയടി നേടി.