National
ബിഹാറിന് പിന്നാലെ രാജസ്ഥാനും ജാതി സെന്‍സസിന്; ഗെഹ്ലോട്ട് സര്‍ക്കാര്‍ ഉത്തരവിറക്കി
സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയും ലക്ഷ്യമിട്ടാണ് ജാതി സെന്‍സസ് എന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു
ജയ്പൂര്‍ | ബിഹാറിന് പിന്നാലെ കോണ്‍ഗ്രസ് ഭരിക്കുന്ന രാജസ്ഥാനിലും ജാതി സെന്‍സസ് നടത്താന്‍ തീരുമാനം. ഇത് സംബന്ധിച്ച ഉത്തരവ് അശോക് ഗെഹ്ലോട്ട് സര്‍ക്കാര്‍ ഇന്നലെ പുറത്തിറക്കി. സംസ്ഥാനത്ത് പിന്നാക്കം നില്‍ക്കുന്ന എല്ലാ വിഭാഗങ്ങളെയും കണ്ടെത്തുകയും ആവശ്യമായ ക്ഷേമപദ്ധതികള്‍ നടപ്പാക്കുകയും ലക്ഷ്യമിട്ടാണ് ജാതി സെന്‍സസ് എന്ന് സാമൂഹ്യനീതി വകുപ്പ് പുറത്തിറക്കിയ ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.ജാതി, വിദ്യാഭ്യാസം, സാമ്പത്തിക സ്ഥിതി എന്നിവ സെന്‍സസില്‍ ശേഖരിക്കും ഇതോടെ ജാതി സെന്‍സസ് നടത്തുന്ന രണ്ടാമത്തെ സംസ്ഥാനമാകും രാജസ്ഥാന്‍.
ബിഹാറില്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ക്കെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. അതേസമയം ജാതി സെന്‍സസിനെതിരായ ഹര്‍ജികള്‍ സുപ്രീം കോടതി തള്ളി
ലോക്സഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇന്ത്യ മുന്നണി രൂപീകരിച്ചപ്പോള്‍ ആദ്യം മുന്നോട്ടു വെച്ച പ്രഖ്യാപനം മുന്നണി അധികാരത്തില്‍ വരുന്ന സംസ്ഥാനങ്ങളില്‍ ജാതി സെന്‍സസ് നടത്തും എന്നായിരുന്നു. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സാഹചര്യത്തില്‍ നിലവില്‍ ഗെഹ്ലോട്ട് സര്‍ക്കാരിന് സെന്‍സസ് പൂര്‍ത്തിയാക്കാന്‍ സാധിക്കില്ല. വരുന്ന സര്‍ക്കാരിനായിരിക്കും ജാതി സെന്‍സസ് പൂര്‍ത്തിയാക്കാനും വിവരങ്ങള്‍ പുറത്തുവിടാനും കഴിയുക.