Ongoing News
ചെന്നൈക്ക് മുന്നില്‍ 176 റണ്‍സ് വിജയലക്ഷ്യം കുറിച്ച് രാജസ്ഥാന്‍
36 ബോളില്‍ 52 റണ്‍സെടുത്ത ഓപണര്‍ ജോസ് ബട്‌ലറിന്റെ പ്രകടനമാണ് രാജസ്ഥാന് പൊരുതാവുന്ന സ്കോർ നൽകിയത്.
ചെന്നൈ | ഐ പി എല്ലിലെ കരുത്തരുടെ പോരില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന് മുന്നില്‍ 176 റണ്‍സിന്റെ വിജയലക്ഷ്യമുയര്‍ത്തി രാജസ്ഥാന്‍ റോയല്‍സ്. എട്ട് വിക്കറ്റ് നഷ്ടത്തിലാണ് രാജസ്ഥാൻ 175 എന്ന ടോട്ടലിലെത്തിയത്.
36 ബോളില്‍ 52 റണ്‍സെടുത്ത് മികച്ച തുടക്കം നല്‍കിയ ഓപണര്‍ ജോസ് ബട്‌ലറിന്റെയും 26 ബോളില്‍ 38 റണ്‍സ് എടുത്ത ദേവദത്ത് പടിക്കലിന്റെയും 22 പന്തില്‍ 30 റണ്‍സെടുത്ത ആര്‍ അശ്വിന്റെയും കരുത്തിലാണ് പൊരുതാവുന്ന സ്‌കോര്‍ രാജസ്ഥാന്‍ നേടിയത്. അവസാന ഓവറുകളിലെ 18 പന്തില്‍ 30 റണ്‍സെടുത്ത ശിംറോണ്‍ ഹെറ്റ്‌മെയറിന്റെ പ്രകടനവും രാജസ്ഥാന് കരുത്തേകി.
ടോസ് നേടിയ ചെന്നൈ നായകന്‍ എം എസ് ധോണി ബോളിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ആകാശ് സിംഗ്, തുശാര്‍ ദേശ്പാണ്ഡെ, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.