National
തുടര്‍ച്ചയായ നാലാം തോല്‍വിയുമായി രാജസ്ഥാന്‍; ലഖ്‌നൗവിന് രണ്ട് റണ്‍സിന്റെ ജയം
ലഖ്‌നൗവിന്റെ 180 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 178 റണ്‍സെ എടുക്കാനായുള്ളു.

ജയ്പൂര്‍ | ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് തുടര്‍ച്ചയായ തോല്‍വി. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് രണ്ട് റണ്‍സിനാണ് രാജസ്ഥാന്‍ പരാജയപ്പെട്ടത്. രാജസ്ഥാന്റെ തുടര്‍ച്ചയായ നാലാം തോല്‍വിയാണിത്. ലഖ്‌നൗവിന്റെ 180 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന് 178 റണ്‍സെ എടുക്കാനായുള്ളു.
അവസാന ഓവറില്‍ ഒമ്പത് റണ്‍സ് പ്രതിരോധിച്ച് ലഖ്‌നൗവിന്റെ രക്ഷകനായി ആവേശ് ഖാന്‍. 52 പന്തില്‍ 74 റണ്‍സ് നേടിയ യശസ്വി ജയ്‌സ്വാളാണ് ടീമിന് വിജയ പ്രതീക്ഷ നല്‍കിയത്. 20 പന്തില്‍ 34 റണ്‍സുമായി അരങ്ങേറ്റക്കാരന്‍ വൈഭവ് സൂര്യവന്‍ഷി മികച്ച തുടക്കം നല്‍കിയിരുന്നു.നായകന്‍ റയാന്‍ പരാഗും ടീം സ്‌കോര്‍ ഉയര്‍ത്താന്‍ ശ്രമിച്ചു. 26 പന്തില്‍ നിന്ന് 39 റണ്‍സ് എടുത്താണ് പരാഗ് മടങ്ങിയത്.
ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ലക്‌നൗവിന് വേണ്ടി എയ്ഡന്‍ മാര്‍ക്രം (45 പന്തില്‍ 66), ആയുഷ് ബദോനി (34 പന്തില്‍ 50) റണ്‍സുകളെടുത്തു. മിച്ചല്‍ മാര്‍ഷ് (4), നിക്കോളാസ് പുരന്‍ (11), ക്യാപ്റ്റന്‍ ഋഷഭ് പന്ത് (3) എന്നിവര്‍ക്ക് തിളങ്ങാനായില്ല. 10 പന്തില്‍ 30 റണ്‍സുമായി അബ്ദുള്‍ സമദ് പുറത്താവാതെ നിന്നു. സന്ദീപ് ശര്‍മയെറിഞ്ഞ അവസാന ഓവറില്‍ 27 റണ്‍സാണ് സമദ് അടിച്ചെടുത്തത്