Kerala
തെറ്റുപറ്റി; സഭക്കെതിരായ 'ഓര്‍ഗനൈസര്‍' ലേഖനം പിന്‍വലിച്ചതില്‍ രാജീവ് ചന്ദ്രശേഖര്‍
സഭയുടെത് സ്വന്തം ഭൂമിയാണെന്നും വഖ്ഫ് ഭൂമി പോലെ പിടിച്ചെടുത്തതല്ലെന്നും ന്യായീകരണം

തിരുവനന്തപുരം | വഖ്ഫ് ബോര്‍ഡിനെക്കാള്‍ ഭൂസ്വത്ത് കത്തോലിക്ക സഭക്കെന്ന ‘ഓര്‍ഗനൈസര്‍’ ലേഖനം പിന്‍വലിച്ചതില്‍ ന്യായീകരണവുായി ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. തെറ്റ് പറ്റിയെന്ന് തിരിച്ചറിഞ്ഞത് കൊണ്ടാണ് ലേഖനെ പിന്‍വലിച്ചതെന്നും സഭയുടെത് സ്വന്തം ഭൂമിയാണെന്നും വഖ്ഫ് ഭൂമി പോലെ പിടിച്ചെടുത്തതല്ലെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.
രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഭൂവുടമ കത്തോലിക്ക സഭയാണെന്ന് ചൂണ്ടിക്കാട്ടി ശശാങ്ക് കുമാര്‍ ദ്വിവേദി എഴുതിയ ലേഖനമാണ് ‘ഓര്‍ഗനൈസര്‍’ പിന്‍വലിച്ചത്. വഖ്ഫ് ഭേദഗതി ബില്‍ പാര്‍ലിമെന്റ് പാസ്സാക്കിയതിന് പിന്നാലെ കത്തോലിക്ക സഭയുടെ സ്വത്ത് വിവരങ്ങള്‍ ആര്‍ എസ് എസ് വാരിക പുറത്തുവിട്ടത് വലിയ ചര്‍ച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ലേഖനം പിന്‍വലിച്ചത്.