Connect with us

Kerala

ഗവര്‍ണറായി രാജേന്ദ്ര ആര്‍ലേക്കര്‍ വ്യാഴാഴ്ച ചുമതലയേല്‍ക്കും

ബുധനാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ ന്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും

Published

|

Last Updated

തിരുവനന്തപുരം |  രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ അടുത്ത മാസം രണ്ടിന് കേരള ഗവര്‍ണറായി ചുതമലയേല്‍ക്കും.രാവിലെ 10.30ന് രാജ്ഭവന്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ കേരളാ ഹൈക്കോടതി ചീഫ് ജസ്റ്റിസ് മുമ്പാകെയാണ് സത്യപ്രതിജ്ഞ. ബുധനാഴ്ച വൈകിട്ട് 5ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന നിയുക്ത ഗവര്‍ണറെ മുഖ്യമന്ത്രി പിണറായി വിജയന്‍, സ്പീക്കര്‍ എ ന്‍ ഷംസീര്‍, മന്ത്രിമാര്‍ തുടങ്ങിയവര്‍ ചേര്‍ന്ന് സ്വീകരിക്കും

ഗോവയില്‍ ബിജെപിയുടെ ജനറല്‍ സെക്രട്ടറിയായിരുന്നു ആര്‍ലേക്കര്‍. ഗോവ ഇന്‍ഡസ്ട്രിയല്‍ ഡെവല്പ്‌മെന്റ് കോര്‍പ്പറേഷന്റെ ചെയര്‍മാന്‍, ഗോവ എസ്.സി ആന്റ് അദര്‍ ബാക്ക്വേര്‍ഡ് ക്ലാസസ് ഫിനാന്‍ഷ്യല്‍ ഡെവലപ്‌മെന്റ് കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ തുടങ്ങിയ പദവികളിലിരുന്നിട്ടുണ്ട്. 2015ലെ ഗോവ മന്ത്രിസഭാ പുനഃസംഘടനയില്‍ ആര്‍ലേക്കര്‍ വനം പരിസ്ഥിതി മന്ത്രിയായിരുന്നു. 2021 ജൂലായില്‍ ഹിമാചല്‍ പ്രദേശിന്റെ ഗവര്‍ണറായി.2023 ഫെബ്രുവരിയില്‍ ബിഹാറിന്റെ 29മാത് ഗവര്‍ണറായി നിയമിതനായി.

 

Latest