Rajiv Gandhi Assassination
രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന്റെ പരോള്‍ അഞ്ചാം വട്ടവും നീട്ടി നല്‍കി
പ്രതിയുടെ മാതാവ് അര്‍പ്പുതമ്മാളിന്റെ അപേക്ഷയിന്മേല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചത്

ചെന്നൈ | രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളന് പരോള്‍ നീട്ടി നല്‍കി. തുടര്‍ച്ചയായി അഞ്ചാം തവണയാണ് പേരറിവാളന് പരോള്‍ നീട്ടി നല്‍കുന്നത്. ഒക്ടോബര്‍ 26 വരെയാണ് പരോള്‍ നീട്ടി നല്‍കിയത്.
മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസിലെ ഏഴ് പ്രതികളില്‍ ഒരാളാണ് പേരറിവാളന്‍. മെയ് 19 ന് ആണ് ആദ്യമായി പേരറിവാളന് തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ പരോള്‍ അനുവദിക്കുന്നത്.
പ്രതിയുടെ മാതാവ് അര്‍പ്പുതമ്മാളിന്റെ അപേക്ഷയിന്മേല്‍ ആരോഗ്യ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് പരോള്‍ അനുവദിച്ചത്. പേരറിവാളനടക്കം അറ് പ്രതികള്‍ കഴിഞ്ഞ മുപ്പത് വര്‍ഷമായി ഈ കേസില്‍ ജയിലിലാണ്.
---- facebook comment plugin here -----