National
രാജീവ് ഗാന്ധി വധക്കേസ്; പേരറിവാളിന്റെ മോചനത്തില്‍ സുപ്രീം കോടതി വിധി ഇന്ന്
. കേസില്‍ ആറ് പ്രതികള്‍ക്കും ഇന്നത്തെ വിധി വളരെ നിര്‍ണായകമാണ്
ന്യൂഡല്‍ഹി | രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളിന്റെ മോചനത്തില്‍ സുപ്രിംകോടതി വിധി ഇന്ന്. അമ്മ അര്‍പുതം അമ്മാളിന്റെ ഹരജിയിലും ഇന്ന് വിധി പറയും. ജസ്റ്റിസ് എല്‍ നാഗേശ്വര റാവുവാണ് വിധി പുറപ്പെടുവിക്കുക. കേസില്‍ ആറ് പ്രതികള്‍ക്കും ഇന്നത്തെ വിധി വളരെ നിര്‍ണായകമാണ്. ജയിലില്‍ നല്ല നടപ്പായിരുന്നിട്ടും പേരറിവാളിനോട് വിവേചനം കാണിക്കുന്നുവെന്ന് സുപ്രീംകോടതി നേരത്തെ വിമര്‍ശം ഉന്നയിച്ചിരുന്നു
1991ലാണ് പേരറിവാളിന്‍ അറസ്റ്റിലായത്. രാജീവ് ഗാന്ധി വധക്കേസില്‍ 32 വര്‍ഷമായി ജയില്‍ ശിക്ഷ അനുഭവിച്ചു വരികയാണ് ഇയാള്‍. 1991 ജൂണ്‍ 11 ന് ചെന്നൈയിലെ പെരിയാര്‍ തിടലില്‍ വച്ച് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍മാര്‍ പേരറിവാളിനെ അറസ്റ്റ് ചെയ്യുമ്പോള്‍ അദ്ദേഹത്തിന് 20 വയസ് തികയാന്‍ ദിവസങ്ങള്‍ മാത്രമേ ബാക്കിയുണ്ടായിരുന്നുള്ളൂ.
അറസ്റ്റിലാകുന്ന സമയത്ത് പേരറിവാളിന്‍ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗില്‍ ഡിപ്ലോമ പൂര്‍ത്തിയാക്കിയതേ ഉണ്ടായിരുന്നുള്ളൂ. പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ തമിഴ്‌നാട്ടിലെ ശ്രീപെരുംമ്പത്തൂരില്‍ വച്ച് വധിക്കാന്‍ ഗൂഢാലോചന നടത്തിയ ശിവരാസന് സ്ഫോടക വസ്തുവായി 9 വോള്‍ട്ട് ബാറ്ററി നല്‍കിയെന്നതായിരുന്നു പേരറിവാളന് മേല്‍ ചുമത്തിയ കുറ്റം.