Sadbhavana Day
രാജീവ് ഗാന്ധി: സാങ്കേതികവിദ്യകളെ ജനങ്ങളിലേയ്ക്ക് എത്തിച്ച നേതാവ്
മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ഇന്ന് 77-ാം ജന്മദിനമായ എന്ന് സദ്ഭാവനാ ദിനമായി ആചരിക്കുന്നു; രാജീവ് ഗാന്ധിയെ സ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
ഇന്ന് സദ്ഭാവന ദിനം. മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജന്മദിനം. രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത മഹാത്മാവിന്റെ ഓര്‍മ്മകളാണ് എന്റെ മനസിലൂടെ കടന്ന് വരുന്നത്. അപ്രതീക്ഷിതമായിട്ടാണ് രാജീവ് ഗാന്ധി രാഷ്ട്രീയത്തിലേക്ക് വരുന്നത്. ഇന്ത്യയ്ക്കത് വലിയ പ്രതീക്ഷയുടെ നാളുകളായിരുന്നു.
ഒരു കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്തെ പുതിയ സാങ്കേതിക വിദ്യയുടെ മേഖലകളിലേക്ക് എത്തിക്കാന്‍ ശ്രമിച്ച ദീര്‍ഘവീക്ഷണമുള്ള മികച്ച ഭരണാധികാരി. ആധുനിക സാങ്കേതികവിദ്യകളെ ജനങ്ങളിലേയ്ക്ക് എത്തിക്കുവാന്‍ രാജീവ്ജിയ്ക്ക് കഴിഞ്ഞു. കൂടുതല്‍ സമയം പ്രധാനമന്ത്രിപദം അലങ്കരിക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നുവെങ്കില്‍ ഇന്ന് ഇന്ത്യ മറ്റൊരു തലത്തില്‍ എത്തുമായിരുന്നു. അത്രയ്ക്ക് ഊര്‍ജ്ജവും പ്രസരിപ്പും രാജീവ് ഗാന്ധിയ്ക്കുണ്ടായിരുന്നു.
സദ്ഭാവനയുടെ സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യയിലുടനീളം രാജീവ് ഗാന്ധി സഞ്ചരിച്ചു. നമ്മുടെ നാടിനെ അദ്ദേഹം തൊട്ടറിഞ്ഞു.
പ്രിയങ്കരനായ നേതാവ് രാജീവ് ഗാന്ധി ജീവിച്ചിരുന്നെങ്കില്‍ ഇന്ന് 77ാം ജന്മദിനം നമ്മള്‍ ആഘോഷിക്കുമായിരുന്നു. ആ പുണ്യാത്മാവിന്റെ സ്മരണകള്‍ക്ക് മുന്നില്‍ ആദരാജ്ഞലികള്‍ അര്‍പ്പിക്കുന്നു.