Connect with us

National

പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി രാജീവ് ചന്ദ്രശേഖര്‍ ; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

രു സാധാരണ ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു

Published

|

Last Updated

തിരുവന്തപുരം | തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കുന്നതായി തിരുവനന്തപുരം ലോക്‌സഭ മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥിയും മുന്‍ കേന്ദ്ര മന്ത്രിയുമായ രാജീവ് ചന്ദ്രശേഖര്‍. മൂന്നാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞക്ക് തൊട്ടുമുമ്പാണ് രാജീവ് ചന്ദ്രശേഖറിന്റെ പ്രഖ്യാപനം.

18 വര്‍ഷത്തെ പൊതു പ്രവര്‍ത്തനം ഇന്ന് അവസാനിക്കുന്നു. അതില്‍ മൂന്ന് വര്‍ഷം രണ്ടാം മോദി സര്‍ക്കാരിന് കീഴില്‍ പ്രവര്‍ത്തിക്കാനായെന്നും എക്‌സിലൂടെ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു. ഒരു സാധാരണ ബിജെപി പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം അറിയിച്ചു. എന്നാല്‍ അല്‍പസമയത്തിനകം എക്‌സില്‍ നിന്നും ഫേസ്ബുക്കില്‍ നിന്നും പോസ്റ്റ് പിന്‍വലിച്ചു.

അതേസമയം മൂന്നാം മന്ത്രിസഭയില്‍ പരിഗണിക്കാത്തതിന്റെ പ്രതിഷേധമാകാം പൊതുപ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ കാരണമെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നാം മന്ത്രി സഭയില്‍ കേരളത്തില്‍ നിന്നും സുരേഷ് ഗോപിയും ജോര്‍ജ് കുര്യനുമാണ് ഉള്‍പെട്ടത്.

സുരേഷ് ഗോപിക്കൊപ്പം ദേശീയ ന്യൂനപക്ഷ കമ്മീഷന്‍ മുന്‍ വൈസ് ചെയര്‍മാന്‍ ജോര്‍ജ് കുര്യനും കേന്ദ്ര മന്ത്രിയാകുമെന്നാണ് വിവരം. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ജോര്‍ജ് കുര്യന്‍.ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയിലാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.

കോട്ടയം കാണക്കാരി സ്വദേശിയാണ് ജോര്‍ജ് കുര്യന്‍. നേരത്തെ പുതുപ്പള്ളി നിയമസഭാ തെരഞ്ഞെടുപ്പിലടക്കം മത്സരിച്ചിട്ടുണ്ട്. മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിന് മുന്നോടിയായി ജോര്‍ജ് കുര്യന്‍ കഴിഞ്ഞ ദിവസം തന്നെ ഡല്‍ഹിയില്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്.

 

Latest