Kasargod
റെയില്‍വേ മന്ത്രിയുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി ചര്‍ച്ച നടത്തി
മണ്ഡലത്തിലെ വിവിധ ആവശ്യങ്ങള്‍ അടങ്ങിയ നിവേദനം സമര്‍പ്പിച്ചു
കാസര്‍ക്കോട് | മണ്ഡലത്തിലെ റെയില്‍വേ ആവശ്യങ്ങളുമായി രാജ്മോഹന്‍ ഉണ്ണിത്താന്‍ എം പി കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടു.
കാസര്‍ക്കോട് മണ്ഡലത്തിലെ കണ്ണൂര്‍, കാസര്‍ക്കോട് ജില്ലകളിലായി സ്ഥിതി ചെയ്യുന്ന വിവിധ റെയില്‍വേ സ്റ്റേഷനുകളുടെ വികസനം നടപ്പാക്കുക, കൊവിഡ് കാലത്തു നിര്‍ത്തലാക്കിയ ട്രെയിന്‍ സ്റ്റോപ്പ് പുനസ്ഥാപിക്കുക, കൂടുതല്‍ ട്രെയ്‌നുകള്‍ക്ക് പ്രധാന സ്റ്റേഷനുകളില്‍ പുതുതായി സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവുമായി ചര്‍ച്ച നടത്തിയതെന്ന് എം പി അറിയിച്ചു.
കഴിഞ്ഞ ലോക്‌സഭ തെരെഞ്ഞെടുപ്പ് കാലത്തു മണ്ഡലത്തിലെ ജനങ്ങള്‍ക്ക് നല്‍കിയ ഉറപ്പുകള്‍ പാലിക്കുന്നതിന്റെ ഭാഗമായാണ് കേന്ദ്ര റെയില്‍വേ മന്ത്രിയെ കണ്ടത്. പൊതുജനങ്ങള്‍ നല്‍കിയ വിവിധ ആവശ്യങ്ങള്‍ വിശദമാക്കി കൊണ്ടുള്ള നിവേദനം മന്ത്രിക്ക് സമര്‍പ്പിച്ചു. ഉന്നയിച്ച ആവശ്യങ്ങളില്‍ അര്‍ഹമായ പ്രാധാന്യം നല്‍കി പ്രശ്‌ന പരിഹാരം ഉണ്ടാക്കാമെന്ന് മന്ത്രി പറഞ്ഞതായി എം പി അറിയിച്ചു.