Connect with us

Kasargod

മുഹിമ്മാത്ത് സന്ദര്‍ശിച്ച് രാജ്‌മോഹന്‍ ഉണ്ണിത്താന്‍

കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി മെമ്പര്‍ എ ആര്‍ സുബ്ബയ്ക്കട്ട ഉദ്ഘാടനം ചെയ്തു. മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു.

Published

|

Last Updated

മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ കാസര്‍കോട് എം പി. രാജ്മോഹന്‍ ഉണ്ണിത്താനെ നേതാക്കള്‍ സ്വീകരിക്കുന്നു.

പുത്തിഗെ | ഹൃസ്വ സന്ദര്‍ശനാര്‍ഥം മുഹിമ്മാത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയ കാസര്‍കോട് എം പി. രാജ്മോഹന്‍ ഉണ്ണിത്താനെ മുഹിമ്മാത്ത് സാരഥികള്‍ സ്വീകരിച്ചു. തുടര്‍ന്ന് നടന്ന ചടങ്ങ് കര്‍ണാടക ബോര്‍ഡര്‍ ഡെവലപ്‌മെന്റ് അതോറിറ്റി മെമ്പര്‍ എ ആര്‍ സുബ്ബയ്ക്കട്ട ഉദ്ഘാടനം ചെയ്തു.

മുഹിമ്മാത്ത് ജനറല്‍ മാനേജര്‍ ഉമര്‍ സഖാഫി കര്‍ണൂര്‍ അധ്യക്ഷത വഹിച്ചു. മുഹിമ്മാത്ത് സെക്രട്ടറി മൂസ സഖാഫി കളത്തൂര്‍ ആമുഖ പ്രഭാഷണം നടത്തി. വൈസ് പ്രസിഡന്റുമാരായ സയ്യിദ് ഹബീബ് അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, സെക്രട്ടറി അബൂബക്കര്‍ കാമില്‍ സഖാഫി, സയ്യിദ് ഹുസ്സൈന്‍ അഹ്ദല്‍ തങ്ങള്‍, സാജിദ് മൊവ്വല്‍, സ്‌കൂള്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ എസ് ഉമറുല്‍ ഫാറൂഖ് പൊസോട്ട് തുടങ്ങിയവര്‍ സംബന്ധിച്ചു.

പ്രിന്‍സിപ്പല്‍ രൂപേഷ് സ്വാഗതവും ഹെഡ് മാസ്റ്റര്‍ അബ്ദുല്‍ ഖാദര്‍ നന്ദിയും പറഞ്ഞു.

 

Latest