Organisation
'രാജ്പഥ്' റിപബ്ലിക് ഡേ ആഘോഷിച്ചു
ഭരണഘടന, അവബോധം, ചരിത്രം, മാധ്യമങ്ങള്‍ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം.
ദോഹ | ഇന്ത്യയുടെ 75-ാം റിപബ്ലിക് ദിനത്തോടനുബന്ധിച്ച് രിസാല സ്റ്റഡി സര്‍ക്കിള്‍ (ആര്‍ എസ് സി) ‘രാജ്പഥ്’ എന്ന ശീര്‍ഷകത്തില്‍ റിപബ്ലിക് ദിനാഘോഷവും ചര്‍ച്ചാ സംഗമങ്ങളും സംഘടിപ്പിച്ചു. ദോഹ, അസീസിയ്യ, എയര്‍പോര്‍ട്ട്, നോര്‍ത്ത് എന്നീ നാലു സോണുകളിലായി നടന്ന പരിപാടികളില്‍ വിവിധ രാഷ്ട്രീയ-സാംസ്‌കാരിക മേഖലകളിലെ പ്രമുഖര്‍ സംബന്ധിച്ചു.
ഭരണഘടന, അവബോധം, ചരിത്രം, മാധ്യമങ്ങള്‍ തുടങ്ങിയ ജനാധിപത്യ സംവിധാനങ്ങളെ കുറിച്ചുള്ള ചര്‍ച്ചകളായിരുന്നു ചടങ്ങിന്റെ പ്രധാന ആകര്‍ഷണം.
ഹബീബ് മാട്ടൂല്‍, ഉമര്‍ കുണ്ടുതോട്, ഉബൈദ് വയനാട്, സുഹൈല്‍ കുറ്റ്യാടി എന്നിവര്‍ വ്യത്യസ്ത സോണുകളില്‍ ഉദ്ഘാടകരായിരുന്നു. ശരീഫ് കുറ്റൂര്‍ (പ്രസിഡന്റ്, എം വൈ എല്‍, മലപ്പുറം ജില്ല), വര്‍ക്കി ബോബന്‍ (ഐ സി ബി എഫ്), ജാഫര്‍ കമ്പാല (ഇന്‍കാസ്), ശ്രീനാഥ് (സംസ്‌കൃതി) സത്താര്‍, അജ്മല്‍ നബീല്‍ (കെ എം സി സി), അന്‍വര്‍ പാലേരി (24 ന്യൂസ്), ശിഹാബ് മാസ്റ്റര്‍ (നോബ്ള്‍ സ്‌കൂള്‍), ഷഫീഖ് അറക്കല്‍ (മീഡിയ ഫോറം), പ്രദോഷ് (അടയാളം), ഡോ. ജാഫര്‍ എ പി, എം ടി നിലമ്പൂര്‍ (എഴുത്തുകാര്‍), ഷംസീര്‍ അരീക്കുളം (സംസ്‌കൃതി), ശരീഫ് മൂടാടി, റമീസ് തളിക്കുളം, അസീസ് സിദ്ദീഖി (ആര്‍ എസ് സി) തുടങ്ങിയവര്‍ വിവിധ സോണുകളിലായി സംവദിച്ചു.