Connect with us

Kerala

രാജ്യസഭാ ഉപതിരഞ്ഞെടുപ്പ്; ജോസ് കെ മാണി പത്രിക സമര്‍പ്പിച്ചു

ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്

Published

|

Last Updated

തിരുവനന്തപുരം |  രാജ്യസഭാ ഉപതിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി കേരള കോണ്‍ഗ്രസ് (എം) ചെയര്‍മാന്‍ ജോസ് കെ മാണി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചു. ഇന്ന് രാവിലെ 11.30 ഓടെ നിയമസഭാ സെക്രട്ടറി മുന്‍പാകെയാണ് പത്രിക സമര്‍പ്പിച്ചത്.

കേരള കോണ്‍ഗ്രസ് എമ്മിനു സീറ്റ് നല്‍കാന്‍ എല്‍ഡിഎഫ് നേതൃയോഗം നേരത്തെ തീരുമാനമെടുത്തിരുന്നു. ഇതിന് പിറകെ മന്ത്രി റോഷി അഗസ്റ്റിന്റെ വസതിയില്‍ ചേര്‍ന്ന പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണു ജോസ് കെ മാണിയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനമെടുത്തത്.

ഈ മാസം 29നാണ് ഉപതിരഞ്ഞെടുപ്പ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി നവംബര്‍ 16 ആണ്. സൂക്ഷ്മ പരിശോധന 17ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി 22 ആണ്. നവംബര്‍ 29 ന് രാവിലെ 9 മുതല്‍ 4 വരെയാണ് പോളിങ്

 

Latest