rajyasabha election
രാജ്യസഭാ തിരഞ്ഞെടുപ്പ്: എം ലിജു പരിഗണനയിലെന്ന് കെ സുധാകരൻ
ന്യൂഡല്‍ഹി | രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി കെ പി സി സി രാഷ്ട്രീയകാര്യ സമിതിയംഗം എം ലിജു പരിഗണനയിലാണെന്ന് പ്രസിഡൻ്റ് കെ സുധാകരൻ പറഞ്ഞു. യുവജനങ്ങൾക്കായിരിക്കും പരിഗണനയെന്നും സ്ഥാനാർഥിയെ രണ്ടു ദിവസത്തിനകം പ്രഖ്യാപിക്കുമെന്നും അദ്ദേഹം ഡൽഹിയിൽ പറഞ്ഞു. ദേശീയ നേതൃത്വത്തെ കണ്ട ശേഷമാണ് അദ്ദേഹം മാധ്യമങ്ങളോട് സംസാരിച്ചത്. ലിജുവും നേതാക്കളെ കണ്ടിട്ടുണ്ട്.
യുവജനങ്ങളാണ് രാഹുൽ ഗാന്ധിയുടെയും താത്പര്യമെന്നും മുകളില്‍നിന്ന് ലഭിക്കുന്ന നിർദേശങ്ങള്‍ അനുസരിച്ചാകും അന്തിമ പ്രഖ്യാപനം ഉണ്ടാകുകയെന്നും കെ പി സി സി പാനല്‍ തയ്യാറാക്കിയിട്ടില്ലെന്നും നിരവധി പേരുടെ അപേക്ഷകള്‍ ലഭിച്ചിട്ടുണ്ടെന്നും സുധാകരൻ വ്യക്തമാക്കി. പാർലിമെൻ്റംഗമായി പ്രവർത്തിച്ച അനുഭവമുണ്ട് മുൻ ആലപ്പുഴ ഡി സി സി പ്രസിഡൻ്റ് കൂടിയായ ലിജുവിന്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ അമ്പലപ്പുഴയിലെ യു ഡി എഫ് സ്ഥാനാർഥിയായിരുന്നു. എ കെ ആൻ്റണി ഒഴിയുന്ന സീറ്റിലേക്കാണ് കോൺഗ്രസിന് സ്ഥാനാർഥിയെ നിർത്തേണ്ടത്.