Kerala
രാജ്യസഭാ തിരഞ്ഞെടുപ്പ്: കേരള കോണ്‍ഗ്രസ് എം പ്രഖ്യാപനമായി; ഇടത് സ്ഥാനാര്‍ഥി ജോസ് കെ മാണി തന്നെ

തിരുവനന്തപുരം | രാജ്യസഭാ തിരഞ്ഞെടുപ്പില്‍ ഇടത് മുന്നണി സ്ഥാനാര്‍ഥിയായി ജോസ് കെ മാണി മത്സരിക്കും. ജോസ് കെ മാണിയെ കേരള കോണ്‍ഗ്രസ് (എം) പാര്‍ട്ടി നേതൃത്വം സ്ഥാനാര്‍ഥിയായി തീരുമാനിച്ചു. യു ഡി എഫ് മുന്നണി വിട്ട് എല്‍ ഡി എഫിലേക്ക് വന്നപ്പോള്‍ ജോസ് കെ മാണി രാജിവച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന രാജ്യസഭാ സീറ്റ് കേരള കോണ്‍ഗ്രസ് എമ്മിന് തന്നെ നല്‍കാന്‍ ഇടത് മുന്നണി തീരുമാനിക്കുകയായിരുന്നു.
ഈ മാസം 29നാണ് തിരഞ്ഞെടുപ്പ്.
---- facebook comment plugin here -----