Connect with us

rajyasabha election

രാജ്യസഭാ തിരഞ്ഞെടുപ്പ്: പി സന്തോഷ്‌കുമാര്‍ സി പി ഐ സ്ഥാനാര്‍ഥി

നിലവില്‍ സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്.

Published

|

Last Updated

തിരുവനന്തപുരം | കേരളത്തില്‍ നിന്ന് ഒഴിവുള്ള രാജ്യസഭാ സീറ്റിലേക്ക് അഡ്വ. പി സന്തോഷ്‌കുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ച് സി പി ഐ. നിലവില്‍ സി പി ഐ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാണ്. എ ഐ വൈ എഫ് മുന്‍ ദേശീയ ജനറല്‍ സെക്രട്ടറിയായി ദേശീയതലത്തില്‍ പ്രവര്‍ത്തിച്ച അനുഭവ സമ്പത്ത് അദ്ദേഹത്തിനുണ്ട്. 2011ല്‍ ഇരിക്കൂര്‍ നിയമസഭാ മണ്ഡലത്തില്‍ എൽ ഡി എഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചിരുന്നു. ഒഴിവുള്ള രണ്ട് സീറ്റുകളില്‍ ഒന്നാണ് സി പി ഐക്ക് ലഭിച്ചത്. ഒന്നില്‍ സി പി എം മത്സരിക്കും.

---- facebook comment plugin here -----

Latest