Connect with us

National

എഎപി എംപി രാഘവ് ഛദ്ദയുടെ രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചു

പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരിലായിരുന്നു അദ്ദേഹത്തെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

Published

|

Last Updated

ന്യൂഡല്‍ഹി| എ.എ.പി എം.പി രാഘവ് ഛദ്ദയുടെ രാജ്യസഭംഗത്വം പുനഃസ്ഥാപിച്ചു. പെരുമാറ്റചട്ടം ലംഘിച്ചതിന്റെ പേരിലായിരുന്നു അദ്ദേഹത്തെ രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്. പഞ്ചാബില്‍ നിന്നുള്ള രാജ്യസഭാംഗമായ ഛദ്ദയെ ആഗസ്ത് 11നാണ് രാജ്യസഭയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തത്.

രാജ്യസഭാംഗത്വം പുനഃസ്ഥാപിച്ചതിനു പിന്നാലെ വീഡിയോ സന്ദേശത്തിലൂടെ ഛദ്ദ സുപ്രീംകോടതിക്ക് നന്ദിയറിയിച്ചു. സസ്‌പെന്‍ഷനെതിരെ അദ്ദേഹം സുപ്രീംകോടതിയെ സമീപിപ്പിച്ചിരുന്നു. സസ്‌പെന്‍ഷന്‍ താന്‍ പ്രതിനിധാനം ചെയ്യുന്ന പഞ്ചാബിലെ ജനങ്ങളുടെ മൗലികാവകാശ ലംഘനമാണെന്നായിരുന്നു സുപ്രീംകോടതിയില്‍ നല്‍കിയ ഹരജിയില്‍ ഛദ്ദ ചൂണ്ടിക്കാട്ടിയത്.