Connect with us

National

സഭയുടെ നടപടി ക്രമങ്ങള്‍ നല്ലരീതിയില്‍ മുന്നോട്ടുകൊണ്ടുപോകണം;രാജ്യസഭ അധ്യക്ഷന്‍

കക്ഷി നേതാക്കളെ കണ്ട് രാജ്യസഭാ ചെയര്‍മാന്‍.

Published

|

Last Updated

ന്യൂഡല്‍ഹി| രാജ്യസഭ പ്രവര്‍ത്തനം നല്ലരീതിയില്‍ കൊണ്ടുപോകുന്നതിനായി കക്ഷി നേതാക്കളെ കണ്ട് രാജ്യസഭാ ചെയര്‍മാന്‍. സഭയുടെ നടപടി ക്രമങ്ങള്‍ മുന്നോട്ടുകൊണ്ടുപോവുക എന്നത് പ്രാഥമിക കടമായാണെന്ന് രാജ്യസഭ അധ്യക്ഷന്‍ ജഗ്ദീപ് ധന്‍കര്‍ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തിലും ഭരണ കക്ഷികളും പ്രതിപക്ഷ കക്ഷികളും ഒരുപോലെ ബഹളം തുടര്‍ന്നതിനാലാണ് രാജ്യസഭാ നടപടിക്രമങ്ങള്‍ നിലച്ചത്. സഭ സംവാദത്തിനും ചര്‍ച്ചകള്‍ക്കും സഹകരണത്തിനുമായുള്ളതാണെന്നും പൂര്‍ണമായി സ്തംഭിപ്പിക്കാനുള്ളതല്ലെന്നും കഴിഞ്ഞ ദിവസം ധന്‍കര്‍ രാഷ്ട്രീയ കക്ഷികളോട് വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സഭാധ്യക്ഷനുമായുള്ള യോഗത്തിനു ശേഷം രാജ്യസഭയില്‍ പ്രതിപക്ഷ എം.പിമാര്‍ അദാനി വിഷയത്തില്‍ സംയുക്ത പാര്‍ലമെന്ററി അന്വേഷണം ആവശ്യപ്പെട്ടു. ഭരണപക്ഷമാകാട്ടെ, ലണ്ടന്‍ പരാമര്‍ശങ്ങളില്‍ രാഹുല്‍ ഗാന്ധി മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് ബഹളം തുടര്‍ന്നു. ബഹളം രൂക്ഷമായതോടെ സഭ രണ്ടുമണിവരെ പിരിഞ്ഞു.