Connect with us

Kerala

രാജ്യസഭാ സീറ്റ്: ജെബി മേത്തര്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി

മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് നിലവില്‍ ജെബി മേത്തര്‍

Published

|

Last Updated

തിരുവനന്തപുരം |  കേരളത്തില്‍ ഒഴിവുള്ള രാജ്യസഭാ സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി ജെബി മേത്തറെ പ്രഖ്യാപിച്ചു. ഹൈക്കമാന്റ് ആണ് പ്രഖ്യാപനം നടത്തിയിരിക്കുന്നത്. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷയാണ് നിലവില്‍ ജെബി മേത്തര്‍.

സ്ഥാനാര്‍ഥിയെ ചൊല്ലിയുള്ള തര്‍ക്കം രൂക്ഷമായതോടെ കെപിസിസി നേതൃത്വം സാധ്യതാ പട്ടിക ഹൈക്കമാന്‍ഡിന് കൈമാറുകയായിരുന്നു.വെള്ളിയാഴ്ച വെകുന്നേരമായിരുന്നു കെപിസിസി പട്ടിക കൈമാറിയത്.

മുസ്ലീം സമുദായ പരിഗണന, വനിതാ യുവ പ്രാതിനിധ്യം, യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹി എന്ന നിലയിലുള്ള ഡല്‍ഹിയിലെ പ്രവര്‍ത്തന പരിചയം എന്നിവയാണ് ജെബി മേത്തറിന് നറുക്ക് വീഴാന്‍ കാരണമായ അനുകൂല ഘടകം.

സംസ്ഥാനത്തുനിന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്സഭയിലും മുസ്ലീം വിഭാഗത്തില്‍നിന്ന് എംപിയില്ലെന്നതും മറ്റൊരു ഘടകമായി.നിലവിലെ രാഷ്ട്രീയ സാഹചര്യവും കൂടി കണക്കിലെടുത്താണ് ജെബിയുടെ പേര് പട്ടികയില്‍ ഉള്‍പ്പെടുത്തിയത്.എം ലിജു, ജെയ്‌സണ്‍ ജോസഫ് എന്നിവരുടെ പേരുകളും അന്തിമ സാധ്യത പട്ടികയില്‍ ഉള്‍പ്പെട്ടിരുന്നുവെന്നാണ് അറിയുന്നത്.

 

Latest