Connect with us

KODIYERI PRESS MEET

രാജ്യസഭ സീറ്റ്: എല്‍ ഡി എഫ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും- കോടിയേരി

ആവശ്യമെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയും നടത്തും

Published

|

Last Updated

തിരുവനന്തപുരം | രാജ്യസഭ സീറ്റ് തിരുവനന്തപുരം രാജ്യസഭ തിരഞ്ഞൈടുപ്പ് സംബന്ധിച്ച് സി പി എം സംസ്ഥാന കമ്മിറ്റി ചര്‍ച്ച ചയ്തതായി സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. സി പി എമ്മിന്റെ പുതിയ സംസ്ഥാന സമിതിയുടെ യോഗത്തിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

ഘടകക്ഷികളുമായി പാര്‍ട്ടി ചര്‍ച്ച ചെയ്യും. എല്‍ ജെ ഡിയും എന്‍ സി പിയും സി പി ഐയുമെല്ലാം സീറ്റ് അവകാശപ്പെടുന്നുണ്ട്. എല്‍ ഡി എഫ് ഇക്കാര്യത്തില്‍ അന്തിമമായി ഒരു തീരുമാനം എടുക്കും. ആവശ്യമെങ്കില്‍ ഉഭയകക്ഷി ചര്‍ച്ചയും നടക്കും. ഘടകക്ഷികളുമായുള്ള ചര്‍ച്ചക്ക് ശേഷം സ്ഥാനാര്‍ഥികളെ തീരുമാനിക്കാന്‍ പാര്‍ട്ടി സംസ്ഥാന സെക്രട്ടേറിയറ്റിനെ ചുതമലപ്പെടുത്തി.

സി പി എം പാര്‍ട്ടി കോണ്‍ഗ്രസില്‍ അവതരിപ്പിക്കേണ്ട കരട് രാഷ്ട്രീയ പ്രമേയത്തോട് സംസ്ഥാന സമിതിക്ക് യോജിപ്പാണ്. എന്നാല്‍ ചില ഭേദഗതികള്‍ കേന്ദ്രകമ്മിറ്റിക്ക് അയക്കും. പാര്‍ട്ടി കോണ്‍ഗ്രസിന്റെ പതാകദിനമായി മാര്‍ച്ച് 29 ആചരിക്കും. സമ്മേളനത്തിന്റെ കൊടിമര ജാഥക്ക് പി കെ ശ്രമതിയും പതാക ജാഥക്ക് എം സ്വരാജും നേതൃത്വം നല്‍കുമെന്നും കോടിയേരി പറഞ്ഞു.

 

 

---- facebook comment plugin here -----

Latest