National
രാജ്യത്ത് 5ജി മൊബെെൽ സേവനം ഒക്ടോബർ 12 മുതൽ
മൂന്ന് വർഷത്തിനകം താങ്ങാവുന്ന നിരക്കിൽ സേവനം ലഭ്യമാക്കും
ന്യൂഡൽഹി | രാജ്യത്ത് 5ജി മൊബെെൽ സേവനം ഒക്ടോബർ 12 മുതൽ ലഭ്യമാകുമെന്ന് കേന്ദ്ര മന്ത്രി അശ്വിനി വൈഷ്ണവ്. ആദ്യ ഘട്ടത്തിൽ നഗരങ്ങളിലും പിന്നീട് ഗ്രാമങ്ങളിലുമാണ് 5ജി എത്തുക. മൂന്ന് വർഷത്തിനകം താങ്ങാവുന്ന നിരക്കിൽ സേവനം ലഭ്യമാക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
5ജി ലേല നടപടികൾ കഴിഞ്ഞ മാസമാണ് കേന്ദ്ര സർക്കാർ പൂർത്തിയാക്കിയത്. ഒന്നര ലക്ഷത്തോളം കോടി രൂപയുടെ വിൽപ്പന ലേലത്തിലൂടെ നടന്നു. ഭാരതി എയർടെൽ, വി ഐ, റിലയൻസ് ജിയോ, അദാനി ഗ്രൂപ്പ് എന്നിവരാണ് 5ജി സ്പെക്ട്രം നേടിയത്.
ടെലികോം കന്പനികൾ 5ജി സേവനം ആരംഭിക്കുന്നതിനുള്ള സാങ്കേതിക നടപടികൾ പൂർത്തീകരിച്ച് കഴിഞ്ഞതായും അശ്വിനി വൈഷ്ണവ് പറഞ്ഞു.