Poem
രാക്കിനാവ്
ഗതകാല ഗന്ധവും
നാട്ടു നന്മകളും
ഹരിത സൗഹൃദങ്ങളും
സ്നേഹ മുദ്രകളും
ഗ്രാമ്യ പദാവലികളും
സുസ്മിത മുഖങ്ങളും
സാമീപ്യ സുഖങ്ങളും
നഷ്ട സൗഭാഗ്യ ദിശയിൽ
മാഞ്ഞു മറന്നു മറയുന്ന
വർത്തമാനാന്‌ധ്യ
ദുരിതകാലത്തിൻ
ആകുലതകളിൽ ,
കനവുകളിൽ തെളിയുന്ന
പഴമയുടെ തനിമ നിറഞ്ഞ
ആർദ്രത വറ്റാത്ത
തീരഭൂമിയിലുടെ
ഒരു സർഗ സഞ്ചാരം
രാക്കിനാവുപോൽ.
---- facebook comment plugin here -----