Connect with us

National

രാമക്ഷേത്ര പ്രതിഷ്ഠാദിനം; കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി

ജീവനക്കാര്‍ക്ക് ചടങ്ങുകള്‍ വീക്ഷിക്കാന്‍ സൗകര്യമൊരുക്കുന്നതിനാണ് ജനുവരി 22ന് ഉച്ച വരെ അവധി പ്രഖ്യാപിച്ചത്.

Published

|

Last Updated

ന്യൂഡല്‍ഹി | രാമക്ഷേത്ര പ്രതിഷ്ഠാദിനത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അവധി. ചടങ്ങുകള്‍ വീക്ഷിക്കുന്നതിനാണ് ജനുവരി 22ന് ഉച്ച വരെ അവധി പ്രഖ്യാപിച്ചത്. കേന്ദ്ര മന്ത്രി ജിതേന്ദ്ര സിംഗാണ് അവധി പ്രഖ്യാപിച്ചു കൊണ്ട് ഉത്തരവായത്. ഇത് സംബന്ധിച്ച് സര്‍ക്കാര്‍ വിജ്ഞാപനവും പുറത്തിറക്കിയിട്ടുണ്ട്.

ജനുവരി 22 നാണ് രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങുകള്‍ നടക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലാണ് ചടങ്ങ് നടക്കുക. ഇന്ത്യാ സഖ്യമടക്കമുള്ള പ്രതിപക്ഷ കക്ഷികള്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

അയോധ്യയിലെ രാമക്ഷേത്രം ബി ജെ പി യുടെ രാഷ്ട്രീയ പദ്ധതിയാണെന്നും അതിനാല്‍ ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായുമാണ് കോണ്‍ഗ്രസിന്റെ പ്രഖ്യാപനം. ശരത് പവാര്‍, അരവിന്ദ് കെജ്രിവാള്‍ എന്നിവരും ചടങ്ങില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് അറിയിച്ചു.