Connect with us

Malappuram

റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; വിശ്വാസികളെ സ്വീകരിക്കാന്‍ സ്വലാത്ത് നഗര്‍ ഒരുങ്ങി

വിശുദ്ധ രാത്രിയുടെ പുണ്യം പ്രതീക്ഷിച്ച് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെ വിശ്വാസികളെത്തും. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുക.

Published

|

Last Updated

മലപ്പുറം | റമസാന്‍ 27-ാം രാവും വെള്ളിയാഴ്ച രാവും സംഗമിക്കുന്ന വ്യാഴാഴ്ച സ്വലാത്ത് നഗര്‍ മഅ്ദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന് എത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കാന്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. വിശുദ്ധ രാത്രിയുടെ പുണ്യം പ്രതീക്ഷിച്ച് സംസ്ഥാനത്തിനകത്തു നിന്നും പുറത്തു നിന്നുമായി ഒട്ടേറെ വിശ്വാസികളെത്തും. വ്യാഴാഴ്ച രാത്രി ഒമ്പതിനാണ് പ്രധാന ചടങ്ങുകള്‍ ആരംഭിക്കുക. അഖിലേന്ത്യാ സുന്നി ജംഇയ്യത്തുല്‍ ഉലമാ ജനറല്‍ സെക്രട്ടറി കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം നിര്‍വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. മഅ്ദിന്‍ അക്കാദമി ചെയര്‍മാന്‍ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രതിജ്ഞക്കും സമാപന പ്രാര്‍ഥനക്കും നേതൃത്വം നല്‍കും. ശൈഖ് ഉമര്‍ ബിന്‍ ഹഫീള്, ശൈഖ് സ്വബാഹുദ്ധീന്‍ രിഫാഈ, ശൈഖ് മുഹമ്മദ് അനസ് ഖലഫ് അല്‍ ഈസാവി, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍, പേരോട് അബ്ദുറഹ്‌മാന്‍ സഖാഫി, ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി പ്രസംഗിക്കും.

പുലര്‍ച്ചെ മൂന്നിന് സമാപിക്കുന്ന പരിപാടിയില്‍ തറാവീഹ് നിസ്‌കാരം, തസ്ബീഹ്, അവ്വാബീന്‍ നിസ്‌കാരങ്ങള്‍, സ്വലാത്ത്, തഹ്ലീല്‍, ഹദ്ദാദ് റാതീബ്, തൗബ എന്നിവ നടക്കും. പ്രാര്‍ഥനാ സമ്മേളനത്തിന് എത്തിച്ചേരുന്ന വിശ്വാസികളുടെ സൗകര്യത്തിനായി സൂപ്പര്‍ സെപ്ഷ്യാലിറ്റി ഇന്റന്‍സീവ് കെയര്‍ യൂണിറ്റ്, മൊബൈല്‍ ടെലി മെഡിസിന്‍ യൂണിറ്റ്, ക്ലോക്ക് റൂം, ഹെല്‍പ്പ് ഡെസ്‌ക്, ഫയര്‍ഫോഴ്സ് തുടങ്ങിയ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ 5555 അംഗ വളണ്ടിയര്‍ കോറിന്റെ സേവനവുമുണ്ടാകും. പ്രധാന വേദിക്ക് പുറമെ പരിസരത്തെ മൈതാനങ്ങള്‍, ഓഡിറ്റോറിയങ്ങള്‍ എന്നിവയിലും പ്രത്യേക സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്.

ബുധനാഴ്ച വൈകിട്ട് നാലിന് പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായുള്ള വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍ ഉദ്ഘാടനം ചെയ്യും. ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ് പ്രാര്‍ഥന നിര്‍വഹിക്കും. മഞ്ഞപ്പറ്റ ഹംസ മുസ്‌ലിയാര്‍, പൊന്മള മൊയ്തീന്‍ കുട്ടി ബാഖവി, മുസ്തഫ കോഡൂര്‍, എന്‍ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി പ്രസംഗിക്കും.

പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി ജില്ലയിലെ വിവിധ മഹല്ലുകളില്‍ പൈതൃക യാത്ര സംഘടിപ്പിച്ചു. സയ്യിദ് മുഹമ്മദ് ഫാറൂഖ് ജമലുല്ലൈലി, സയ്യിദ് ഖാസിം സ്വാലിഹ് അല്‍ ഐദ്രൂസി, സമസ്ത ജില്ലാ സെക്രട്ടറി ഇബ്റാഹീം ബാഖവി മേല്‍മുറി, ഗ്രാന്‍ഡ് ഇമാം ശൗക്കത്തലി സഖാഫി നേതൃത്വം നല്‍കി.

 

Latest