Connect with us

Prayer meeting

റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനം; ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു

സ്വാഗത സംഘം രൂപീകരണം ഇന്ന്

Published

|

Last Updated

മലപ്പുറം | റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കുന്ന ലക്ഷങ്ങള്‍ സംബന്ധിക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി ലീഡേഴ്സ് മീറ്റ് സംഘടിപ്പിച്ചു. സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്തു. സമസ്ത ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി മേല്‍മുറി അധ്യക്ഷത വഹിച്ചു. കേരള മുസ്്ലിം ജമാഅത്ത്, എസ് വൈ എസ്, എസ് ജെ എം, എസ് എം എ, എസ് എസ് എഫ് ജില്ലാ നേതാക്കള്‍ സംബന്ധിച്ചു.

സയ്യിദ് ഹബീബ് കോയ തങ്ങള്‍ ചെരക്കാപറമ്പ്, കെ പി എച്ച് തങ്ങള്‍ കാവനൂര്‍, സയ്യിദ് കെ കെ എസ് തങ്ങള്‍ പെരിന്തല്‍മണ്ണ, സയ്യിദ് സ്വലാഹുദ്ദീന്‍ ബുഖാരി കൂരിയാട്, സയ്യിദ് ജലാലുദ്ധീന്‍ ജീലാനി വൈലത്തൂര്‍, സയ്യിദ് പൂക്കോയ തങ്ങള്‍ ചേളാരി, സയ്യിദ് ശിഹാബുദ്ധീന്‍ അല്‍ ഹൈദ്രൂസി, സയ്യിദ് മുര്‍തളാ ശിഹാബ് തങ്ങള്‍, പി.കെ.എം സഖാഫി ഇരിങ്ങല്ലൂര്‍, മുഹമ്മദ് പറവൂര്‍, പി എം മുസതഫ കോഡൂര്‍, ഊരകം അബ്ദുറഹ്മാന്‍ സഖാഫി, അലവിക്കുട്ടി ഫൈസി എടക്കര, സി കെ യു മൗലവി മോങ്ങം, കുഞ്ഞീതു മുസ്്ലിയാര്‍ കൊണ്ടോട്ടി, മുഹമ്മദലി മുസ്്ലിയാര്‍ പൂക്കോട്ടൂര്‍, അസീസ് ഹാജി പുളിക്കല്‍, മുഈനുദ്ദീന്‍ സഖാഫി വെട്ടത്തൂര്‍, അബ്ദുല്‍ മജീദ് അഹ്സനി ചെങ്ങാനി, സി കെ ശക്കീര്‍ അരിമ്പ്ര, സി കെ എം ശാഫി സഖാഫി എന്നിവര്‍ പ്രസംഗിച്ചു.

മഅദിന്‍ റമളാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനത്തിന്റെ സ്വാഗത സംഘം രൂപീകരണ കണ്‍വെന്‍ഷന്‍ ഇന്ന് വൈകുന്നേരം 4.30 ന് മഅദിന്‍ കാമ്പസില്‍ നടക്കും. സമസ്ത സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്്ലിയാര്‍ ഉദ്ഘാടനം ചെയ്യും. സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി അധ്യക്ഷത വഹിക്കും.

ഫോട്ടോ: റമളാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗര്‍ മഅദിന്‍ കാമ്പസില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ലീഡേഴ്സ് മീറ്റ് സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി ഉദ്ഘാടനം ചെയ്യുന്നു.