Malappuram
റമസാന്‍ 27-ാം രാവ് പ്രാര്‍ഥനാ സമ്മേളനം; കാല്‍നാട്ടല്‍ കര്‍മം നടത്തി
പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ മഅദിന്‍ കാമ്പസില്‍ ആരംഭിച്ചിട്ടുണ്ട്
മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന റമളാന്‍ 27-ാം രാവ് പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം സമസ്ത സെക്രട്ടറി സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരിയും കേരള മുസ്ലിം ജമാഅത്ത് ഫിനാന്‍സ് സെക്രട്ടറി ചാലിയം എപി അബ്ദുല്‍ കരീം ഹാജിയും ചേര്‍ന്ന് നിര്‍വ്വഹിക്കുന്നു.
മലപ്പുറം | മഅ്ദിന്‍ അക്കാദമിക്ക് കീഴില്‍ റമസാന്‍ 27-ാം രാവില്‍ മലപ്പുറം സ്വലാത്ത് നഗറില്‍ നടക്കുന്ന പ്രാര്‍ഥനാ സമ്മേളനത്തിന്റെ പന്തല്‍ കാല്‍നാട്ടല്‍ കര്‍മം കേരള മുസ്ലിം ജമാഅത്ത് സംസ്ഥാന ഫിനാന്‍സ് സെക്രട്ടറി എ പി അബ്ദുല്‍ കരീം ഹാജി ചാലിയം നിര്‍വഹിച്ചു. സമസ്ത സെക്രട്ടറിയും മഅദിന്‍ അക്കാദമി ചെയര്‍മാനുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി പ്രാര്‍ത്ഥന നടത്തി.
സയ്യിദ് ശിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തനൂര്‍, സയ്യിദ് ജഅ്ഫര്‍ തുറാബ് തങ്ങള്‍, സമസ്ത സെക്രട്ടറി പി. ഇബ്റാഹീം ബാഖവി, മഅ്ദിന്‍ സെക്രട്ടറി പരി മാനുപ്പ ഹാജി, എസ് വൈ എസ് ജില്ലാ സെക്രട്ടറിമാരായ ദുല്‍ഫുഖാര്‍ അലി സഖാഫി, മുജീബ് റഹ്മാന്‍ വടക്കെമണ്ണ, ശൗക്കത്തലി സഖാഫി കച്ചേരിപ്പറമ്പ് എന്നിവര്‍ സംബന്ധിച്ചു.
പ്രാര്‍ത്ഥനാ സമ്മേളനത്തിനെത്തിച്ചേരുന്ന വിശ്വാസികളെ സ്വീകരിക്കുന്നതിന് വിപുലമായ ഒരുക്കങ്ങള്‍ മഅദിന്‍ കാമ്പസില്‍ ആരംഭിച്ചിട്ടുണ്ട് . പ്രധാന വേദിക്ക് പുറമെ വിവിധ ഗ്രൗണ്ടുകള്‍, പരിസരത്തെ ഓഡിറ്റോറിയങ്ങള്‍ എന്നിവയും സജ്ജീകരിക്കുന്നുണ്ട്.
പ്രാര്‍ത്ഥനാ സമ്മേളനത്തിന്റെ ഭാഗമായി വ്യാഴാഴ്ച ഉച്ചക്ക് 2 ന് സ്വാഗത സംഘം മീറ്റിംഗ് നടക്കും. റമസാനിലെ ആദ്യ വെള്ളിയാഴ്ചയായ മറ്റന്നാൾ മഅദിന്‍ ഗ്രാന്റ് മസ്ജിദില്‍ ജുമുഅയുടെ എല്ലാ കര്‍മങ്ങള്‍ക്കും പ്രഭാഷണത്തിനും ഭിന്നശേഷി പണ്ഡിതര്‍ നേതൃത്വം നല്‍കും .
മാര്‍ച്ച് 16 ന് ശനിയാഴ്ച വനിതാ വിജ്ഞാന വേദിക്ക് തുടക്കം കുറിക്കും. രാവിലെ 10 മുതല്‍ ഉച്ചക്ക് 12 വരെ നടക്കുന്ന പരിപാടി മാര്‍ച്ച് 31 ന് സമാപിക്കും.
ഞായറാഴ്ച രാവിലെ 7 ന് സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍ നടക്കും. അബൂബക്കര്‍ സഖാഫി അരീക്കോട് പ്രഭാഷണം നടത്തും. വൈകുന്നരം 5 ന് സാന്ത്വനം സന്നദ്ധ സേവകരുടെ സംഗമം സംഘടിപ്പിക്കും.