Connect with us

Uae

റമസാന്‍; വാണിജ്യ സ്ഥാപനങ്ങളിൽ 965 ഫീൽഡ് സന്ദർശനങ്ങൾ നടന്നു

സാമ്പത്തിക വികസന വകുപ്പിന്റെ ബിസിനസ് മേഖല നിയന്ത്രണ വിഭാഗമായ അബൂദബി രജിസ്‌ട്രേഷൻ ആൻഡ് ലൈസൻസിംഗ് അതോറിറ്റിയാണ് നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകൾ നടത്തിയത്.

Published

|

Last Updated

അബൂദബി | അബൂദബിയില്‍ വാണിജ്യ സ്ഥാപനങ്ങള്‍ പരിശോധിക്കുന്നതിനായി റമസാന്‍ ആരംഭിച്ചതിന് ശേഷം 965 ഫീല്‍ഡ് സന്ദര്‍ശനങ്ങള്‍ നടന്നു. സാമ്പത്തിക വികസന വകുപ്പിന്റെ ബിസിനസ് മേഖല നിയന്ത്രണ വിഭാഗമായ അബൂദബി രജിസ്ട്രേഷന്‍ ആന്‍ഡ് ലൈസന്‍സിംഗ് അതോറിറ്റിയാണ് നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനായി പരിശോധനകള്‍ നടത്തിയത്.

സാധനങ്ങള്‍ക്കും ഉത്പന്നങ്ങള്‍ക്കും പരസ്യപ്പെടുത്തിയ വില പാലിക്കല്‍, സീസണുകളിലും പ്രത്യേക അവസരങ്ങളിലും അന്യായമായ വില വര്‍ദ്ധനവ് തടയല്‍ എന്നിവയുള്‍പ്പെടെയുള്ളവ അധികൃതര്‍ പരിശോധിച്ചു.
ഉപഭോഗ നിരക്കില്‍ വര്‍ധനവ് കാണുന്ന സീസണുകളില്‍, പ്രത്യേകിച്ച് റമസാനില്‍ നിയമങ്ങള്‍, ചട്ടങ്ങള്‍, ഉപഭോക്തൃ സംരക്ഷണ നടപടികള്‍ എന്നിവയുടെ നിര്‍വഹണം നിരീക്ഷിക്കുന്നത് തുടരുകയാണെന്ന് അതോറിറ്റിയുടെ ആക്ടിംഗ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് മുനീഫ് അല്‍ മന്‍സൂരി പറഞ്ഞു.

ലംഘനം നടത്തിയ സ്ഥാപനങ്ങള്‍ക്കെതിരെ 23 എന്‍ഫോഴ്‌സ്‌മെന്റ്‌നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.വ്യാപാരികളും പ്രധാന റീട്ടെയില്‍ ഔട്്്‌ലെറ്റുകളും പ്രഖ്യാപിക്കുന്ന വിലനിര്‍ണയ നിയന്ത്രണങ്ങളും പ്രൊമോഷണല്‍ ഓഫറുകളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് അല്‍ മന്‍സൂരി വിശദീകരിച്ചു.

Latest