Kerala
റമസാന്‍ ക്യാമ്പയിന്‍ സമാപനവും ആത്മീയ സംഗമവും കടലുണ്ടി കോര്‍ണിഷില്‍
സമസ്ത സെക്രട്ടറിയും മഹല്ല് ഖാസിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും.

ഫറോഖ് | വിശുദ്ധ റമസാനില്‍ കടലുണ്ടി കോര്‍ണിഷ് മസ്ജിദിന് കീഴില്‍ സംഘടിപ്പിച്ച വിവിധ പരിപാടികളുടെ സമാപനം ശനിയാഴ്ച രാത്രി 8 മുതല്‍ കോര്‍ണിഷ് മസ്ജിദില്‍ നടക്കും.
സമസ്ത സെക്രട്ടറിയും മഹല്ല് ഖാസിയുമായ സയ്യിദ് ഇബ്റാഹീമുല്‍ ഖലീല്‍ അല്‍ ബുഖാരി നേതൃത്വം നല്‍കും. തുടര്‍ന്ന് തൗബ മജ്ലിസും പ്രാര്‍ഥനാ സംഗമവും നടക്കും. സയ്യിദ് അബ്ദുള്ള ഹബീബ് റഹ്മാന്‍ അല്‍ ബുഖാരി, സയ്യിദ് ശിഹാബുദ്ദീന്‍ ബുഖാരി കടലുണ്ടി, ചാലിയം എ.പി അബ്ദുല്‍കരീം ഹാജി, അബ്ദുല്‍ ജലീല്‍ സഖാഫി കടലുണ്ടി, അഹ്മദ് അദനി കൊച്ചി, വാസില്‍ അദനി കുറ്റാളൂര്‍ എന്നിവര്‍ സംബന്ധിക്കും.
സ്‌കൂള്‍ ഓഫ് ഖുര്‍ആന്‍, വനിതാ വിജ്ഞാന വേദി, കാരുണ്യ കിറ്റ് വിതരണം, സമൂഹ ഇഫ്തവാര്‍ തുടങ്ങിയ വിവിധ പരിപാടികളാണ് ക്യാമ്പയിനിന്റെ ഭാഗമായി സംഘടിപ്പിച്ചത്. ഞായര്‍ വൈകുന്നേരം 5.30 മുതല്‍ മാസപ്പിറവിയുമായി ബന്ധപ്പെട്ട പ്രത്യേക പരിപാടികള്‍ നടക്കും.