Uae
റമസാൻ; പൊതുവിദ്യാലയങ്ങളിൽ വെള്ളിയാഴ്ച വിദൂര പഠനം
എന്നാൽ, വെള്ളിയാഴ്ചകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും.

ദുബൈ | പൊതുവിദ്യാലയങ്ങളിലെ വിദ്യാർഥികൾക്കായി വിദ്യാഭ്യാസ മന്ത്രാലയം ‘കുടുംബത്തോടൊപ്പം റമസാൻ’ പദ്ധതി ആരംഭിച്ചു. വിശുദ്ധ റമസാൻ മാസത്തിലെ എല്ലാ വെള്ളിയാഴ്ചയും വിദൂര പഠനമായിരിക്കും.
എന്നാൽ, വെള്ളിയാഴ്ചകളിൽ മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾ നടക്കും. വിദ്യാർഥികൾക്ക് അക്കാദമിക് പുരോഗതി നിലനിർത്തുന്നതിനിടയിൽ ആത്മീയവും കുടുംബപരവുമായ പ്രവർത്തനങ്ങളിൽ ഏർപ്പെടാൻ കൂടുതൽ സമയം നൽകുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ഇതിന്റെ ഭാഗമായി വിദ്യാർഥികൾക്ക് മാതാപിതാക്കളുമായി സഹകരിച്ച് നടത്തേണ്ട വിവിധ പ്രവർത്തനങ്ങൾ വിശദീകരിക്കുന്ന മാർഗനിർദേശങ്ങൾ മന്ത്രാലയം പുറപ്പെടുവിച്ചിട്ടുണ്ട്.
---- facebook comment plugin here -----