Connect with us

abudhabi

റമസാൻ: ആരോഗ്യ സേവന കേന്ദ്രങ്ങളുടെ പ്രവർത്തന സമയം ഇങ്ങനെ

ആരോഗ്യ കേന്ദ്രങ്ങളുടെ റമസാനിലെ പ്രവർത്തന സമയം അബുദബി ഹെൽത്ത് സർവീസസ് കമ്പനി (സീഹ) പ്രഖ്യാപിച്ചു.

Published

|

Last Updated

അബുദബി | അബുദബി എമിറേറ്റ് പരിധിയിൽ പ്രവർത്തിക്കുന്ന ആരോഗ്യ കേന്ദ്രങ്ങളുടെ റമസാനിലെ പ്രവർത്തന സമയം അബുദബി ഹെൽത്ത് സർവീസസ് കമ്പനി (സീഹ) പ്രഖ്യാപിച്ചു.

ആശുപത്രികൾ

ശൈഖ് ഖലീഫ മെഡിക്കൽ സിറ്റി, ഷഖ്ബൗട്ട് മെഡിക്കൽ സിറ്റി, കോർണിഷ് ഹോസ്പിറ്റൽ, തവാം, അൽ ദഫ്ര ആശുപത്രികളിലെ എമർജൻസി യൂണിറ്റുകൾ, അൽ റഹ്ബ, അൽ ഐൻ ആശുപത്രികളിലെ സീഹ അടിയന്തര പരിചരണ കേന്ദ്രങ്ങൾ 24 മണിക്കൂറും പ്രവർത്തിക്കും.

ഖലീഫ മെഡിക്കൽ സിറ്റിയിലെ അഡൽറ്റ് ആൻഡ് പീഡിയാട്രിക് എമർജൻസി ഡിപ്പാർട്ട്‌മെന്റുകൾ 24 മണിക്കൂറും പ്രവർത്തിക്കും, അൽ റഹ്ബ അടിയന്തര പരിചരണ കേന്ദ്രം ആഴ്ചയിൽ ഏഴ് ദിവസവും രണ്ട് മുതൽ രണ്ട് വരെ പ്രവർത്തിക്കും.

ഖലീഫ മെഡിക്കൽ സിറ്റി, ബിഹേവിയറൽ സയൻസസ് പവലിയൻ, അൽ റഹ്ബ ഹോസ്പിറ്റൽ എന്നിവിടങ്ങളിലെ ഔട്ട്പേഷ്യന്റ് സ്പെഷ്യാലിറ്റി ക്ലിനിക്കുകൾ തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഒമ്പത് മുതൽ മൂന്ന് വരെയും രാത്രി ഒമ്പത് മുതൽ ഒന്ന് വരെയും വെള്ളിയാഴ്ചകളിൽ ഒമ്പത് മുതൽ ഉച്ചക്ക് ഒന്ന് വരെയും രാത്രി ഒമ്പത് മുതൽ ഒന്ന് വരെയും തുറക്കും.

കോർണിഷ് ഹോസ്പിറ്റലിൽ, ഔട്ട്പേഷ്യന്റ് ക്ലിനിക്കുകളും വനിതാ ആരോഗ്യ കേന്ദ്രവും ഒമ്പത് മുതൽ മൂന്ന് വരെ തുറക്കും, എന്നാൽ ശനി, ഞായർ ദിവസങ്ങളിൽ അടച്ചിരിക്കും. കോർണിഷ് ആശുപത്രിയിലെ എസ്ബിആർ (മഞ്ഞപ്പിത്തം) ക്ലിനിക്ക് ശനിയാഴ്ചകളിൽ ഒമ്പത് മുതൽ മൂന്ന് വരെ മാത്രമേ പ്രവർത്തിക്കൂ.

ഷഖ്ബൗട്ട് മെഡിക്കൽ സിറ്റിയിൽ ക്ലിനിക്കുകൾ തിങ്കൾ മുതൽ വ്യാഴം വരെഒമ്പത് മുതൽ മൂന്ന് വരെയും രാത്രി ഒമ്പത് മുതൽ ഒന്ന് വരെയും വെള്ളിയാഴ്ചകളിൽ ഒമ്പത് മുതൽ മൂന്ന്  വരെയും ഒമ്പത് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. ഷഖ്ബൗട്ട് മെഡിക്കൽ സിറ്റിയിലെ ഇഞ്ചക്ഷൻ ആൻഡ് ഡ്രസ്സിംഗ് ക്ലിനിക്ക് ശനി, ഞായർ ദിവസങ്ങളിൽ ഒമ്പത് മുതൽ മൂന്ന് വരെ തുറക്കും.

തവാം ഹോസ്പിറ്റലിലെയും അൽ ഐൻ ഹോസ്പിറ്റലിലെയും ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ തിങ്കൾ മുതൽ വ്യാഴം വരെ ഒമ്പത് മുതൽ മൂന്ന് വരെയും വെള്ളിയാഴ്ച 08.30 മുതൽ 12.30 വരെയും പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ അടക്കും. അൽ ഐൻ ഹോസ്പിറ്റൽ റിഹാബിലിറ്റേഷൻ തിങ്കൾ മുതൽ വ്യാഴം വരെ എട്ട് മുതൽ നാല് വരെയും വെള്ളിയാഴ്ചകളിൽ എട്ട് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. അൽ ഐനിലെ കിഡ്‌നി കെയർ സെന്റർ തിങ്കൾ മുതൽ ശനി വരെ എട്ട് മുതൽ പന്ത്രണ്ട് വരെ പ്രവർത്തിക്കും. ഞായറാഴ്ച പ്രവർത്തിക്കില്ല.

അൽ വാഗൻ ഹോസ്പിറ്റലിലെ ഔട്ട്പേഷ്യന്റ് ക്ലിനിക്കുകൾ, ഡെന്റൽ ക്ലിനിക്കുകൾ, പുനരധിവാസ ക്ലിനിക്കുകൾ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ മൂന്ന് വരെ പ്രവർത്തിക്കും, ശനി, ഞായർ ദിവസങ്ങളിൽ അടക്കും. ജനറൽ മെഡിസിൻ ക്ലിനിക്ക് ഒമ്പത് മുതൽ ഒന്ന് വരെയും പീഡിയാട്രിക്സ്, ഇന്റേണൽ മെഡിസിൻ ക്ലിനിക്കുകൾ 11 മുതൽ ഒന്ന് വരെയും ഒമ്പത് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും.

ആരോഗ്യ കേന്ദ്രങ്ങൾ

ആംബുലേറ്ററി ഹെൽത്ത് കെയർ സർവീസസ് ഹെൽത്ത് കെയർ സെന്റർ പ്രവർത്തന സമയം ഇനിപ്പറയുന്നതായിരിക്കുമെന്ന് അധികൃതർ അറിയിച്ചു.

അൽ സഫറാന ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, അൽ ബാഹിയ ഹെൽത്ത് കെയർ സെന്റർ, ബനിയാസ് ഹെൽത്ത് കെയർ സെന്റർ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ നാല് വരെയും രാത്രി എട്ട് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. ശനിയാഴ്ച രാത്രി എട്ട്  മുതൽ ഒന്ന് വരെയും ഞായറാഴ്ച ഒമ്പത് മുതൽ നാല് വരെയും എട്ട് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും.

മദീന ഖലീഫ ഹെൽത്ത് കെയർ സെന്റർ, അൽ മഫ്റഖ് ഡെന്റൽ സെന്റർ, അൽ ബത്തീൻ ഹെൽത്ത് കെയർ സെന്റർ, അൽ ഫലാഹ് ഹെൽത്ത് കെയർ സെന്റർ, മദീന മുഹമ്മദ് ബിൻ സായിദ് ഹെൽത്ത് കെയർ സെന്റർ, അൽ ഷംഖ ഹെൽത്ത് കെയർ സെന്റർ, അൽ ദഫ്ര ഡെന്റൽ സെന്റർ, അൽ മുഷ്രിഫ് ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ, അൽ മഖ്ത ഹെൽത്ത് കെയർ സെന്റർ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ നാല്  വരെയും എട്ട് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. ശനിയാഴ്ചകളിൽ അടക്കും. ഞായറാഴ്ച രാത്രി എട്ട് മുതൽ ഒന്ന് വരെ പ്രവർത്തിക്കും.

അൽ മദീന ഒക്യുപേഷണൽ ഹെൽത്ത് സെന്റർ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ ഒന്ന് വരെ പ്രവർത്തിക്കും, ശനി, ഞായർ ദിവസങ്ങളിൽ അടക്കും.

അൽ സംഹ ഹെൽത്ത് കെയർ സെന്റർ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ നാല് വരെയും എട്ട് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും, ശനി, ഞായർ ദിവസങ്ങളിൽ അടക്കും.
അൽ ഐൻ, സ്വീഹാൻ ഹെൽത്ത് കെയർ സെന്റർ, അൽ ക്വാ ഹെൽത്ത് കെയർ സെന്റർ, അൽ ഖതേം ഹെൽത്ത് കെയർ സെന്റർ, മെസിയാദ് ഹെൽത്ത് കെയർ സെന്റർ, അൽ ഹയർ ഹെൽത്ത് കെയർ സെന്റർ എന്നിവ തിങ്കൾ മുതൽ ഞായർ വരെ ആഴ്ചയിൽ മുഴുവൻ സമയവും പ്രവർത്തിക്കും.
നെയ്മ ഹെൽത്ത് കെയർ സെന്ററും അൽ ഹിലി ഹെൽത്ത് കെയർ സെന്ററും ഞായർ മുതൽ വ്യാഴം വരെ ഒമ്പത് മുതൽ നാല് വരെയും രാത്രി എട്ട് മുതൽ ഒന്ന് വരെയും ശനിയാഴ്ച രാത്രി എട്ട് മുതൽ ഒന്ന് വരെയും ഞായറാഴ്ച ഒമ്പത് മുതൽ നാല് വരെയും രാത്രി എട്ട് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. അൽ മുവൈജി ഹെൽത്ത്‌കെയർ സെന്റർ, അൽ തോവായ ചിൽഡ്രൻസ് സ്പെഷ്യാലിറ്റി സെന്റർ, ഔദ് അൽ തൗബ ഡയഗ്നോസ്റ്റിക് ആൻഡ് സ്ക്രീനിംഗ് സെന്റർ, അൽ ജാഹിലി ഹെൽത്ത് കെയർ സെന്റർ, അൽ ഐൻ ഡെന്റൽ സെന്റർ എന്നിവ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ നാല് വരെയും രാത്രി എട്ട്  മുതൽ 10 വരെയും പ്രവർത്തിക്കും. ശനിയാഴ്ചകളിൽ അടച്ചിരിക്കും. ഞായറാഴ്ച വൈകുന്നേരം രാത്രി എട്ട് മുതൽ ഒന്ന് വരെ പ്രവർത്തിക്കും.
അൽ ഫഖ, അൽ ഖസ്‌ന ഹെൽത്ത്‌കെയർ സെന്ററുകൾ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മുതൽ നാല് വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ അവധിയായിരിക്കും.

റെമ, സഖേർ, അൽ മഖാം ഹെൽത്ത്‌കെയർ സെന്ററുകൾ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ നാല് വരെയും വൈകുന്നേരം പത്ത് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ തുറക്കില്ല.അൽ ഷ്വൈബ് ഹെൽത്ത് കെയർ സെന്റർ തിങ്കൾ മുതൽ വെള്ളി വരെ രാത്രി എട്ട്  മുതൽ ഒന്ന് വരെ മാത്രമേ പ്രവർത്തിക്കൂ, ശനിയാഴ്ചകളിൽ അടച്ചിരിക്കും. ഞായറാഴ്ചകളിൽ വൈകുന്നേരം എട്ട് മുതൽ ഒന്ന് വരെ പ്രവർത്തിക്കും.


വിസ സ്ക്രീനിംഗ് കേന്ദ്രങ്ങൾ

അബുദബിയിലെ വിസ സ്ക്രീനിംഗ് കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ എട്ട് മുതൽ അഞ്ചു വരെയും ഞായറാഴ്ച ഒമ്പത് മുതൽ നാല് വരെയും പ്രവർത്തിക്കും. അൽ മുസ്സഫ, അൽ ഐൻ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ എട്ട് മുതൽ നാല് വരെയും ഞായറാഴ്ച ഒമ്പത് മുതൽ നാല് വരെയും പ്രവർത്തിക്കുന്നു. ഷഹാമ, ബനി യാസ്, മദീനത്ത് സായിദ് സിറ്റി, ഗായത്തി എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ  തിങ്കൾ മുതൽ വെള്ളി വരെ എട്ട് മുതൽ മൂന്ന് വരെ പ്രവർത്തിക്കും. എന്നാൽ ഞായറാഴ്ച പ്രവർത്തിക്കില്ല. സ്വെയ്ഹ്ന, മർഫ, സെല, ഡെൽമ എന്നിവിടങ്ങളിലെ കേന്ദ്രങ്ങൾ തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ മൂന്ന് വരെയും പ്രവർത്തിക്കും. ഞായറാഴ്ചകളിൽ അടക്കും. നുഖ്ബയിലെയും മികച്ച പ്രസ്റ്റീജ് സെന്ററുകളിലെയും വിസ പരിശോധന കേന്ദ്രങ്ങൾ  ആഴ്ചയിൽ ഏഴ് ദിവസവും ഒമ്പത് മുതൽ മൂന്ന് വരെ പ്രവർത്തിക്കും.  മുഷ്രിഫ്, വഹ്ദ മാൾ എന്നിവിടങ്ങളിലെ വിസ പരിശോധന കേന്ദ്രങ്ങൾ തിങ്കൾ മുതൽ ഞായർ വരെ 10 മുതൽ രണ്ട് വരെയും  വൈകിട്ട് ഒമ്പത്  മുതൽ 12 വരെയും പ്രവർത്തിക്കും.


അൽ ദഫ്ര മേഖലയിലെ ആരോഗ്യ കേന്ദ്രങ്ങൾ

മദീന സായിദ്, മിർഫ, ലിവ, ഘയാതി, ഡെൽമ എന്നിവിടങ്ങളിലെ അൽ ദഫ്ര ആശുപത്രികളിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകളുടെ പ്രവർത്തന സമയം തിങ്കൾ മുതൽ വ്യാഴം വരെയും ഒമ്പത് മുതൽ മൂന്ന് വരെയും വൈകുന്നേരം ഒമ്പത് മുതൽ ഒന്ന് വരെയും വെള്ളിയാഴ്ചകളിൽ 8.30 മുതൽ 12.30 വരെയും ഒമ്പത് മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ അടയ്ക്കും. സില ആശുപത്രിയിലെ ഔട്ട്‌പേഷ്യന്റ് ക്ലിനിക്കുകൾ തിങ്കൾ മുതൽ വ്യാഴം വരെ ഒമ്പത് മുതൽ മൂന്ന് വരെയും വൈകുന്നേരം ഒമ്പത് മുതൽ ഒന്ന് വരെയും വെള്ളിയാഴ്ചകളിൽ 8.30 മുതൽ 12.30 വരെയും രാത്രി എട്ട്  മുതൽ ഒന്ന് വരെയും പ്രവർത്തിക്കും. ഞായറാഴ്ച ഒമ്പത്  മുതൽ ഒന്ന് വരെ പ്രവർത്തിക്കും. അബു അൽ-അബ്യാദ് ക്ലിനിക്കും സർ ബാനി യാസ് ക്ലിനിക്കും ആഴ്ചയിൽ ഏഴ് ദിവസവും എട്ട് മുതൽ എട്ട് വരെ തുറന്നിരിക്കും. ബദാ അൽ മുതവ മെഡിക്കൽ സെന്റർ തിങ്കൾ മുതൽ വെള്ളി വരെ രാവിലെ ഒമ്പത് മുതൽ 12 വരെയും രാത്രി ഒമ്പത് മുതൽ 12 വരെയും പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ തുറക്കില്ല. സായിദ് സിറ്റിയിലെ ദന്തൽ ക്ലിനിക്ക് തിങ്കൾ മുതൽ വ്യാഴം വരെ ഒമ്പത് മുതൽ മൂന്ന്  വരെയും ഒമ്പത് മുതൽ ഒന്ന് വരെയും വെള്ളിയാഴ്ചകളിൽ 8,30 മുതൽ 12,30 വരെയും ഒമ്പത് മുതൽ ഒന്ന് വരെയും തുറന്നിരിക്കും. ശനി, ഞായർ ദിവസങ്ങളിൽ അടക്കും. അൽ ദഫ്ര ഫാമിലി മെഡിസിൻ സെന്റർ തിങ്കൾ മുതൽ വ്യാഴം വരെ ഒമ്പത് മുതൽ മൂന്ന് വരെയും എട്ട് മുതൽ ഒന്ന് വരെയും വെള്ളിയാഴ്ചകളിൽ 8.30 മുതൽ 12.30 വരെയും എട്ട്  മുതൽ ഒന്ന് വരെയും ശനി, ഞായർ ദിവസങ്ങളിൽ ഒമ്പത് മുതൽ ഒന്ന് വരെ പ്രവർത്തിക്കും.

വൃക്ക ആരോഗ്യ കേന്ദ്രം
മദീന സായിദിലെ കിഡ്‌നി ഹെൽത്ത് സെന്റർ ദിവസവും ഏഴ് മുതൽ ഏഴ് വരെ പ്രവർത്തിക്കും. ഞായറാഴ്ചകളിൽ അടക്കും. അൽ സിലയിലെ കേന്ദ്രം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ രാവിലെ ഏഴ് മുതൽ ഒമ്പത് വരെയും ശനിയാഴ്ചകളിൽ ഏഴ് മുതൽ ഒമ്പത് വരെയും പ്രവർത്തിക്കും. ഡെൽമയിലെ കേന്ദ്രം തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എട്ട് മുതൽ ഒമ്പത് വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ അടയ്‌ക്കും. ലിവയിലെ കേന്ദ്രം ചൊവ്വ, വ്യാഴം ദിവസങ്ങളിൽ എട്ട് മുതൽ എട്ട് വരെയും  ശനിയാഴ്ചകളിൽ എട്ട് മുതൽ എട്ട് വരെയും പ്രവർത്തിക്കും. ഗയാത്തിയിലെയും അൽ മർഫയിലെയും കേന്ദ്രം തിങ്കൾ, ബുധൻ ദിവസങ്ങളിൽ ഏഴ് മുതൽ ഏഴ് വരെ പ്രവർത്തിക്കും. ശനി, ഞായർ ദിവസങ്ങളിൽ അടയ്‌ക്കും. ഗയാത്തി ആശുപത്രിയും അൽ മർഫ ആശുപത്രിയും തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ഏഴ് മുതൽ ഏഴ് വരെ പ്രവർത്തിക്കും. അൽ സില ആശുപത്രി ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ ഏഴ് മുതൽ ഏഴ് വരെ പ്രവർത്തിക്കും. ലിവ ആശുപത്രി ശനി, ചൊവ്വ, വ്യാഴം ദിവസങ്ങളിൽ എട്ട് മുതൽ എട്ട് വരെ പ്രവർത്തിക്കും. ഡെൽമ ആശുപത്രി തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ എട്ട് മുതൽ നാല് വരെ പ്രവർത്തിക്കും. കിഡ്നി പരിചരണത്തിനുള്ള സീഹയുടെ അബുദബി, അൽ ഐൻ, പ്രധാന കേന്ദ്രം എന്നിവിടങ്ങളിൽ തിങ്കൾ മുതൽ വ്യാഴം വരെ ഒമ്പത് മുതൽ മൂന്ന് വരെ പ്രവർത്തിക്കും.  വെള്ളി മുതൽ ഞായർ വരെ അടക്കും.

പ്രത്യേക ദന്തൽ കേന്ദ്രങ്ങൾ
അൽ ദഫ്ര, അൽ മഫ്‌റഖ് പ്രത്യേക ദന്തൽ കേന്ദ്രങ്ങൾ ഞായറാഴ്ചകളിൽ എട്ട് മുതൽ ഒന്ന് വരെയും തിങ്കൾ മുതൽ വെള്ളി വരെ ഒമ്പത് മുതൽ നാല് വരെയും രാത്രി എട്ട് മുതൽ ഒന്ന് വരെയും ദന്തൽ പരിചരണത്തിനായി തുറന്നിരിക്കും.

രക്ത ബാങ്ക്
തിങ്കൾ മുതൽ വെള്ളി വരെയും ഞായറാഴ്ചകളിൽ എട്ട് മുതൽ രണ്ട് വരെയും രാത്രി എട്ട് മുതൽ രണ്ട് വരെയും അബുദാബി, അൽ ഐൻ, അൽ ദഫ്ര എന്നിവിടങ്ങളിൽ രക്തബേങ്കുകൾ പ്രവർത്തിക്കും. ഹോസ്പിറ്റൽ രക്ത വിതരണ പ്രവർത്തനങ്ങൾ 24 മണിക്കൂറും തുടരും. ശനിയാഴ്ചകളിൽ രക്തബേങ്കിന് അവധിയായിരിക്കും.

സീഹ കോൾ സെന്റർ

തിങ്കൾ മുതൽ വ്യാഴം വരെ ഒമ്പത് മുതൽ മൂന്ന് വരെയും രാത്രി എട്ട്  മുതൽ ഒന്ന് വരെയും വെള്ളിയാഴ്ചകളിൽ എട്ട് മുതൽ 12 വരെയും രാത്രി എട്ട് മുതൽ ഒന്ന് വരെയും 80050 എന്ന നമ്പറിൽ ബന്ധപ്പെടാം. കോൾ സെന്റർ ശനിയാഴ്ചകളിൽ അടക്കും. ഞായറാഴ്ച രാത്രി എട്ട് മുതൽ ഒന്ന് വരെ തുറക്കും.

Latest