Connect with us

Ongoing News

ഒമാൻ ഒഴികെ ഗൾഫ് രാജ്യങ്ങളിൽ നാളെ റമസാൻ വ്രതാരംഭം

റമസാന്‍ വ്രതാനുഷ്ഠാനത്തിന് ശനിയാഴ്ച തുടക്കം

Published

|

Last Updated

ദമാം | മാസപ്പിറവി ദൃശ്യമായതിന്റെ അടിസ്ഥാനത്തില്‍ ഒമാൻ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ  ശനിയാഴ്ച റമസാന്‍ വ്രതാരംഭം. ഒമാനില്‍ മാസപ്പിറവി ദൃശ്യമാകാത്തതിനാല്‍ ഞായറാഴ്ചയായിരിക്കും വ്രതാരംഭം.

അബൂദബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ വെള്ളിയാഴ്ച യു എ ഇ ചന്ദ്രദര്‍ശന സമതി യോഗ ശേഷം നീതിന്യായ മന്ത്രി അബ്ദുല്ല സുല്‍ത്താന്‍ ബിന്‍ അവാദ് അല്‍ നുഐമിയാണ് പ്രഖ്യാപനം നടത്തിയത്.

ശവ്വാല്‍ 29 (ഏപ്രില്‍ ഒന്നിന് ) വെള്ളിയാഴ്ച മാസപ്പിറവി നിരീക്ഷിക്കാന്‍ രാജ്യത്തെ മുഴുവന്‍ വിശ്വാസികളോടും നേരത്തെ സഊദി സുപ്രീം കോടതി ആവശ്യപ്പെട്ടിരുന്നു. മാസപ്പിറവി ദര്‍ശിച്ചാല്‍ ഉടന്‍ തന്നെ അറിയിക്കണമെന്നും ഉണര്‍ത്തിയിരുന്നു.

സഊദിയില്‍ ആദ്യം സൂര്യന്‍ അസ്തമിക്കുന്ന പ്രദേശങ്ങളില്‍ മാസപ്പിറവി നിരീക്ഷണത്തിനായി ഈ വര്‍ഷം വിപുലമായ സജ്ജീകരണങ്ങളാണ്  പല ഭാഗങ്ങളിലും ഏര്‍പെടുത്തിയിരുന്നത്.