Kerala
റമസാൻ പിറ കണ്ടു; കേരളത്തിൽ വ്രതാരംഭം
മാസപ്പിറവി ദൃശ്യമായത് പൊന്നാനിയിൽ

കോഴിക്കോട് |മര്‍ഹബന്‍ യാ ശഹ്‌റ റമസാന്‍… വിശുദ്ധിയുടെ വ്രതമാസത്തിന് സ്വാഗതം. പടിഞ്ഞാറന്‍ ചക്രവാളത്തില്‍ അമ്പിളിക്കല തെളിഞ്ഞതോടെ കേരളത്തില്‍ ചൊവ്വാഴ്ച വ്രതാരംഭം. ഇനി ഒരു മാസം വിശ്വാസികള്‍ക്ക് പുണ്ണ്യങ്ങളുടെ പൂക്കാലമാണ്. അറ്റമില്ലാത്ത പ്രതിഫലങ്ങള്‍ ഈ ദിനങ്ങളില്‍ അവരെ തേടിയെത്തും.
തിങ്കളാഴ്ച മലപ്പുറം പൊന്നാനിയിൽ മാസപ്പിറവി ദൃശ്യമായതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ചൊവ്വാഴ്ച റമസാന്‍ ഒന്നായിരിക്കുമെന്ന് സംയുക്ത മഹല്ല് ജമാഅത്ത് ഖാസിമാരായ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍, സയ്യിദ് ഇബ്റാഹിം ഖലീലുല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
---- facebook comment plugin here -----